ആറന്മുളയില്‍ പോരാടാന്‍ ഉറച്ച് മന്ത്രി പി പ്രസാദ്;വിമാനത്താവളമില്ലെങ്കില്‍ ഐ ടി വ്യവസായം 

ജനകീയസമരം കാരണം ഉപേക്ഷിച്ച വിമാനത്താവള പദ്ധതിപ്രദേശം വ്യവസായത്തിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിന് തടസവാദവുമായി സി പി ഐ മന്ത്രി. കൃഷി മന്ത്രി പി പ്രസാദാണ് ആറന്മുളയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഐടി അധിഷ്ഠിത കമ്പനിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഭരണത്തില്‍ പങ്കാളിയായിരിക്കുമ്പോഴും സര്‍ക്കാരിന്റെ ചില നിലപാടുകളെ എതിര്‍ത്ത് സി പി ഐ മന്ത്രിമാര്‍ രംഗത്തുവരാറുണ്ട്. അതേ പാതയിലാണ് കൃഷിമന്ത്രി പി പ്രസാദ്. 

ഇതേവരെ മന്ത്രിസഭയിലെ നിശബ്ദനായിരുന്ന മന്ത്രിയായ പി പ്രസാദ് ഇപ്പോള്‍ ചില കടുത്ത നിലപാടുകള്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. വിവാദങ്ങളുടെ പിറകെ പോവുന്നതായിരുന്നില്ല മന്ത്രി പി പ്രസാദിന്റെ ലക്ഷ്യം. എന്നാല്‍ ലോകപരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടര്‍ന്നാണ് പ്രസാദ് എന്ന മന്ത്രിയും ശ്രെദ്ധയനാവുന്നത്. കൃഷി വകുപ്പ് രാജ്ഭവനില്‍ സംഘടിപ്പിക്കാനിരുന്ന പൊതു പരിപാടിയില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തമെന്ന നിര്‍ദേശം മന്ത്രിയുടെ ഓഫീസ് തള്ളുകയായിരുന്നു. സി പി ഐ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍ സി പി എം ഈ വിഷയത്തെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താത്പര്യപ്പെടുന്നില്ലെന്ന സന്ദേശം ഇതിനോടകം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. രാജ്ഭവനിലെ ഭാരതാംബ വിവാദം മുഖ്യമന്ത്രി ഏറ്റെടുത്തില്ല.

പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ സ്വകാര്യ മദ്യനിര്‍മാണകമ്പനിക്ക് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് സി പി ഐ ആയിരുന്നു. മന്ത്രിമാരടക്കം ബ്രൂവറിക്കെതിരെ നിലപാട് സ്വീകരിച്ചതോടെ സിപിഐഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായി. ബ്രൂവറി വിഷയത്തില്‍ മെല്ലെപ്പോക്കിലേക്ക് എക്സൈസ് മന്ത്രിയെ എത്തിച്ചതും സി പി ഐ മന്ത്രിമാരുടെ നിലപാടായിരുന്നു. ഇത് സി പി എം – സി പി ഐ ബന്ധത്തില്‍തന്നെ വിള്ളല്‍ വീഴ്ത്തുന്നതിലേക്ക് നീങ്ങി. ഒടുവില്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് നേരിട്ട് സി പി ഐ ആസ്ഥാനത്തെത്തി സര്‍ക്കാരിന്റെ നിലപാടുകള്‍ വിശദീകരിക്കേണ്ടിവന്നിരുന്നു.

Hot this week

കുട്ടിക്കാലം മനോഹരമാക്കിയ നാർനിയ വീണ്ടും വരുന്നു

ആഗോള സിനിമ പ്രേക്ഷകർ ഏറെ ആക്മശയോടെ കാത്തിരിക്കുന്ന നാർനിയ ; ദി...

എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ...

സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന ‘പര്‍ദ’; ട്രെയ്‌ലര്‍ പുറത്ത്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന 'പര്‍ദ'യുടെ...

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ‘ആശ’ ചിത്രീകരണത്തിന് തുടക്കം

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'...

Topics

‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’; യുവാവിനെ ഫോണില്‍ വിളിച്ച് രജത് പട്ടിദാര്‍, കൂടെ കോഹ്ലിയും ഡിവില്ലിയേഴ്സും

ചണ്ഡീഗഡ് സ്വദേശി മനീഷിനെ ഇപ്പോൾ ഫോൺ വിളിക്കുന്നത് ചെറിയ പുള്ളികളല്ല. ക്രിക്കറ്റ്...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്; മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നു: തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ്

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ...

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം; 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....
spot_img

Related Articles

Popular Categories

spot_img