പാക് സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി, ട്രംപ് 

പാക് സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.

യുദ്ധത്തിന് പോകാത്തതിന് നന്ദി അറിയിക്കാനായാണ് അദേഹത്തെ ക്ഷണിച്ചതെന്ന് ട്രംപ് പറഞ്ഞു. “ഇന്ത്യയുമായി യുദ്ധത്തിന് പോകാത്തതിന് നന്ദി പറയാൻ വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നത്. പ്രധാനമന്ത്രി മോദിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും പാകിസ്താനുമായി ഒരു വ്യാപാര കരാറിൽ എത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആണവ യുദ്ധമാകാൻ സാധ്യതയുള്ള ഒരു യുദ്ധം തുടരേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചു. പാകിസ്താനും ഇന്ത്യയും രണ്ട് വലിയ ആണവ ശക്തികളാണ്” ട്രംപ് പറഞ്ഞു.

ആണവായുധ യുദ്ധം തടഞ്ഞതിന് യുഎസ് പ്രസിഡന്റിനെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന് അസിം മുനീർ പറഞ്ഞതിന് പിന്നാലെയാണ് ട്രംപ് വിരുന്നൊരുക്കിയത്. അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ച പതിവ് നയതന്ത്ര മാർഗങ്ങളിലൂടെയല്ല സംഘടിപ്പിച്ചതെന്നും, ഉപദേശകർ, ബിസിനസുകാർ, മറ്റ് സ്വാധീനമുള്ള വ്യക്തികൾ എന്നിവരുടെ ശ്രമങ്ങളുടെ ഫലമായാണെന്നും പാക് മാധ്യമമായ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

അതേസമയം അസിം മനുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചതിന് പിന്നാലെയാണ് അസിം മുനീറുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്.

Hot this week

സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി നല്‍കിയത് ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം; മുരാരി ബാബുവിനെ തള്ളി മുന്‍ തന്ത്രി കണ്ഠരര് രാജീവര്

ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ മുരാരി...

പുതിയ രണ്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ച് ‘ഇടി നൗ’

ഇന്ത്യയിലെ മുൻനിര ബിസിനസ് വാർത്താ ചാനലായ ഇടി നൗ (ET Now)...

ഒക്ലഹോമ വനം വകുപ്പ് പുതിയ ഗെയിം വാർഡന്മാരെ നിയമിക്കുന്നു.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 26

ഒക്ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് (ODWC) സംസ്ഥാനത്തുടനീളമുള്ള പുതിയ ഗെയിം വാർഡൻ...

കാലിഫോർണിയയിൽ ദീപാവലി ഔദ്യോഗികമായി സ്റ്റേറ്റ് ഹോളിഡേ ആക്കുന്നു ബില്ലിൽ ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവച്ചു

ദീപാവലി ഔദ്യോഗികമായി സ്റ്റേറ്റ് ഹോളിഡേ ആക്കുന്നു ബില്ലിൽ ഒക്ടോബർ 6 ന്...

ഐസിഇസിഎച്ച്‌ ഡോ:ഷെയ്സൺ.പി. ഔസേഫിനെ...

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസി .ഇസിഎച്ച് )ന്റെ...

Topics

വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷൻ ലീഡര്‍ഷിപ്പ് അവാര്‍ഡ്:ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്

വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ 2025-ലെ ലീഡര്‍ഷിപ്പ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്...

ജീവിതം ക്രിയാത്മകതയുടെ ആഘോഷമാവണം – കെ പി രാമനുണ്ണി

ക്രിയാത്മകതയുടെ നിരന്തര ആഘോഷമാവണം മനുഷ്യജീവിതമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി....

കരാട്ടെയുടെ ആദ്യമുറകളില്‍ ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാര്‍; പ്രചോദനമായി കാന്‍ചോ മസായോ കൊഹാമ

ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ...
spot_img

Related Articles

Popular Categories

spot_img