അൻവറിൻ്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡൻ്റ്;അൻവറിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു

നിലമ്പൂർ: അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. “സർക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് അന്‍വർ രാജിവെച്ചത്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ,” സണ്ണി ജോസഫ് പറഞ്ഞു.

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. “അന്‍വറിനെ തള്ളുമോ കൊള്ളുമോ എന്ന് ആലോചിച്ച് തീരുമാനിക്കും. അടഞ്ഞ വാതില്‍ വേണമെങ്കില്‍ തുറക്കാം. പിന്നെന്തിനാ താക്കോല്‍, അത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നതെന്ന് പി.വി. അന്‍വർ പ്രതികരിച്ചു. വോട്ട് പിടിക്കുന്നത് എല്‍ഡിഎഫ് ക്യാംപില്‍ നിന്നാണെന്ന് അന്‍വർ വ്യക്തമാക്കി. നടക്കുന്നത് പിണറായിസവും ജനകീയസവും തമ്മിലുള്ള പോരാട്ടമെന്നും അന്‍വർ പറഞ്ഞു. “ഞാന്‍ പറയുന്ന പിണറായിസം കേരളം മുഴുവന്‍ നിലനില്‍ക്കുകയാണ്. മലയോര വിഷയം 63 മണ്ഡലങ്ങളില്‍ സജീവമാണ്. വന്യജീവി വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ 2026ല്‍ എളുപ്പത്തില്‍ സർക്കാർ രൂപീകരിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. മലയോര മേഖലയിലെ മുഴുവന്‍ കർഷക സംഘടനകളേയും കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. ശക്തമായ നിലപാട് സ്വീകരിച്ചാല്‍ യുഡിഎഫിന് ഒപ്പം. അല്ലെങ്കില്‍, ഇവിടെ ഒരു ജനകീയ മൂന്നാം മുന്നണിയായി ഈ വിഷയം ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായാല്‍ എല്ലാവർക്കും നല്ലത്,” അന്‍വർ പറഞ്ഞു.

Hot this week

‘പിപി ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചു, മന്ത്രിമാര്‍ സഭ്യേതര പരാമര്‍ശം നടത്തി, സ്പീക്കര്‍ അതിനെല്ലാം കുടപിടിച്ചു’: ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്ന് നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ എ...

‘പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്‌നെസ് ആണ്, സ്വര്‍ണം കൊണ്ടുപോയി ചെമ്പ് ആക്കി മാറ്റുന്നതിനെയാണ് ചെമ്പട, ചെമ്പട എന്ന് പറയുന്നത്’: കെ സുരേന്ദ്രൻ

ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി...

‘പണ്ട് ഐഎന്‍ടിയുസി നേതാവിനെക്കൊണ്ട് ഏറ്റുമാനൂരപ്പന്റെ പൊന്ന് തിരികെവപ്പിച്ച പാരമ്പര്യമുള്ളവരാണ് ഞങ്ങള്‍’; രാജിവയ്ക്കില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമല സ്വര്‍ണമോഷണ വിവാദത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി...

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽകേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ  കേരളപ്പിറവി  ആഘോഷവും...

Topics

ഐസിടാക്കിൽ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി...

ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി...
spot_img

Related Articles

Popular Categories

spot_img