ഭക്ഷണ മെനു ഉഗ്രൻ, പക്ഷേ പണമില്ല; സംസ്ഥാനത്തെ സ്‌കൂളുകൾ പ്രതിസന്ധിയിൽ

സംസ്ഥാനത്തെ സ്കൂളുകളിലെ ഭക്ഷണമെനു ഉഗ്രനാക്കിയെങ്കിലും,പദ്ധതിക്കുള്ള ഫണ്ടിൽ ഒരു രൂപ പോലും വർധന വരുത്താതെ സർക്കാർ. ഫണ്ട് വർധിപ്പിക്കാത്ത സാഹചര്യത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ അനുവദിക്കുന്ന തുക ഉപയോഗിച്ച് പുതുക്കിയ മെനുപ്രകാരം എങ്ങനെ ഭക്ഷണം നൽകുമെന്ന ആശങ്കയാണ് അധ്യാപകർ പങ്കുവെയ്ക്കുന്നത്. സാധനങ്ങളുടെ ലഭ്യതയും, വിലയും പരിഗണിച്ച് തുക വർധിപ്പിച്ചില്ലെങ്കിൽ നിലവിലെ ഉച്ചഭക്ഷണം പോലും പ്രതിസന്ധിയിലാണെന്നും അധ്യാപകർ പറയുന്നു.

ചോറും കറിക്കും പുറമെ ആഴ്ചയിൽ ഒരിക്കൽ ഫ്രൈഡ് റൈസ്, ബിരിയാണി തുടങ്ങി സംസ്ഥാനത്തെ സ്കൂളുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനുവിൽ വിഭവങ്ങൾ ഏറെയുണ്ട്. എന്നാൽ നിലവിൽ ഒരു കുട്ടിക്ക് ഭക്ഷണം നൽകുന്നതിനായി സർക്കാർ എൽപി വിഭാഗത്തിന് നൽകുന്നത് 6.78 രൂപയും യുപി വിഭാഗത്തിൽ 10.17 രൂപയുമാണ്. ഈ തുകക്ക് എങ്ങനെ ബിരിയാണിയും, ഫ്രൈഡ് റൈസും നൽകുമെന്നാണ് സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകർ ചോദിക്കുന്നത്. 100 വിദ്യാർഥികളുള്ള ഒരു എൽപി സ്കൂളിന് 20 ദിവസത്തേക്ക് ഭക്ഷണം വിളമ്പാൻ 13560 രൂപയാണ് അനുവദിക്കുന്നത്. എന്നാൽ 100 വിദ്യാർഥികളുള്ള ഒരു സ്കൂളിന് പുതുക്കിയ ഭക്ഷണമെനു പ്രകാരമാണെങ്കിൽ 20 ദിവസത്തേക്കുള്ള ഏകദേശ ചിലവ് 30,000 രൂപ വരും. 16440 രൂപ അധിക ബാധ്യതയാണ്. ഇത് അധ്യാപകരെയാണ് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്.

500-ൽ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ഒരു പാചക തൊഴിലാളി മാത്രമാണുള്ളത് എന്നതും പരിമിതിയാണ്. സർക്കാരിൻ്റെ തുച്ഛമായ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാൽ നിലവിലുള്ള രീതിയിൽ പദ്ധതി നടത്താൻ പോലും സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. അധ്യാപകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കാതെ ഉച്ചഭക്ഷണ മെനുവിൻ്റെ തുക വർധിപ്പിക്കണമെന്നും ആവശ്യത്തിന് പാചക തൊഴിലാളികളെ അനുവദിക്കണമെന്നും അധ്യാപകർ ആവശ്യപ്പെടുന്നു.

Hot this week

ജനവിധി തേടി ബിഹാര്‍, ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....

മുരളിയും സേതുമാധവനും തിരശീലയ്ക്ക് പിന്നിലേക്ക്, ഇനി സന്ദീപിൻ്റെ കാലം; ബിസിനസ് സംരംഭക രംഗത്തെ മാറ്റത്തിൽ വ്യവസായ വകുപ്പ് മന്ത്രി

കേരളത്തിലെ ബിസിനസ് സംരംഭക രംഗത്ത് ഉണ്ടായ മാറ്റത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനം നിയമ പോരാട്ടത്തിന്; തീരുമാനം സർവ്വകക്ഷി യോഗത്തിൽ

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത്...

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

Topics

ജനവിധി തേടി ബിഹാര്‍, ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....

മുരളിയും സേതുമാധവനും തിരശീലയ്ക്ക് പിന്നിലേക്ക്, ഇനി സന്ദീപിൻ്റെ കാലം; ബിസിനസ് സംരംഭക രംഗത്തെ മാറ്റത്തിൽ വ്യവസായ വകുപ്പ് മന്ത്രി

കേരളത്തിലെ ബിസിനസ് സംരംഭക രംഗത്ത് ഉണ്ടായ മാറ്റത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനം നിയമ പോരാട്ടത്തിന്; തീരുമാനം സർവ്വകക്ഷി യോഗത്തിൽ

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത്...

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...
spot_img

Related Articles

Popular Categories

spot_img