അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി ജി. ആർ. അനിൽ , എം. വി. ഗോവിന്ദൻ, എം. എ. ബേബി എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും സ്ഥലത്ത് ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത യുകെയില്‍ നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നേഴ്സായിരുന്ന രഞ്ജിത അവധി എടുത്താണ് വിദേശത്ത് ജോലി ചെയ്തിരുന്നത്. ആദ്യം ഗള്‍ഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നുവെങ്കിലും, അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ യുകെയിലേക്ക് മാറുകയായിരുന്നു.അമ്മയും പത്തിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് രഞ്ജിതയുടെ കുടുംബം. അമ്മ തുളസിക്കുട്ടിയമ്മ കാൻസർ രോഗിയാണ്. പുതിയതായി പണിത വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങ് ഉടന്‍ നടത്തണമെന്നും ഇനി ആ ചടങ്ങിനെ തിരികെ വരികയുള്ളൂവെന്ന് പറഞ്ഞാണാണ് രഞ്ജിത മടങ്ങിയത്.

ജൂൺ 12നാണ് രാജ്യത്തെ നട്ടുക്കിയ വിമാന ദുരന്തമുണ്ടായത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ജനവാസ മേഖലയിലേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു.

ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെ ഉണ്ടായിരുന്നത്. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ഥികളും സമീപ പ്രദേശത്തുണ്ടായിരുന്നവരും വിമാനത്തിലെ അംഗങ്ങളുമടക്കം 279 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

Hot this week

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി? ഇറക്കുമതി തീരുവ വർധനയുടെ നിയമപരമായ അടിത്തറയിൽ സംശയം പ്രകടിപ്പിച്ച് യുഎസ് സുപ്രീം കോടതി

ട്രംപ് ഭരണകൂടം വ്യാപകമായി നടപ്പാക്കുന്ന ആഗോളതലത്തിലുള്ള ഇറക്കുമതി തീരുവ വർധനയുടെ നിയമപരമായ...

സുഡാനില്‍ ചോരപ്പുഴ ഒഴുകുന്നു! എല്‍-ഒബെയ്ഡില്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

സുഡാനില്‍ ആഭ്യന്തര യുദ്ധം അതിരൂക്ഷമായി തുടരുന്നുവെന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് നോര്‍ത്ത്...

പെൺപടയുടെ കരുത്തിൽ ന്യൂയോർക്ക് സിറ്റി ഭരിക്കാൻ സൊഹ്റാൻ മംദാനി

 ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനിക്ക് കീഴിലുള്ള...

ജനവിധി തേടി ബിഹാര്‍, ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....

മുരളിയും സേതുമാധവനും തിരശീലയ്ക്ക് പിന്നിലേക്ക്, ഇനി സന്ദീപിൻ്റെ കാലം; ബിസിനസ് സംരംഭക രംഗത്തെ മാറ്റത്തിൽ വ്യവസായ വകുപ്പ് മന്ത്രി

കേരളത്തിലെ ബിസിനസ് സംരംഭക രംഗത്ത് ഉണ്ടായ മാറ്റത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി...

Topics

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനം നിയമ പോരാട്ടത്തിന്; തീരുമാനം സർവ്വകക്ഷി യോഗത്തിൽ

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത്...

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...
spot_img

Related Articles

Popular Categories

spot_img