കോൺഗ്രസിലെ യുവനേതാക്കൾ ഒറ്റക്കെട്ടാണ്;ചാണ്ടി ഉമ്മൻ

കോൺഗ്രസിലെ യുവനേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്നും ഒറ്റക്കെട്ടാണെന്നും ചാണ്ടി ഉമ്മൻ . റീലും റിയലും വേണം എന്നാണ് ഇക്കാര്യത്തിൽ തന്റെ നിലപാട്. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഓരോ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരും. എം സ്വരാജിന്റെ മെറിറ്റും ഡീ മെറിറ്റും തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയില്ല. ഒൻപത് വർഷം എംഎൽഎ ആയിരുന്ന ആൾക്ക് മണ്ഡലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നായിരുന്നു പി വി അൻവറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാണ്ടി ഉമ്മന്റെ പ്രതികരണം.

അതേസമയം നിലമ്പൂർ മണ്ഡലത്തിൽ ചാണ്ടി ഉമ്മന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.
പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ കയറിയത് ഒന്നും രണ്ടുമല്ല 3000ത്തോളം വീടുകളാണ്. എടക്കരയിലെ വീടുകള്‍ തോറുമുള്ള ചാണ്ടി ഉമ്മന്റെ നടത്തം വെറുതെയായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. എടക്കരയില്‍ യുഡിഎഫ് ലീഡുയര്‍ത്തി.

ചാണ്ടി ഉമ്മന്റെ കഠിനാധ്വാനത്തിന് പാർട്ടി തലത്തിൽ അഭിനന്ദനപ്രവാഹം ലഭിച്ചിട്ടുണ്ട്. ടി. സിദ്ധിഖ്, എ.പി. അനിൽകുമാർ, അഡ്വ. കെ. ജയന്ത് തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തെ പ്രശംസിച്ചു. റീലുകൾകൊണ്ട് കുറച്ച് പേർ ശ്രദ്ധ നേടുമ്പോൾ, ചാണ്ടി ഉമ്മന്റെ കഠിനാധ്വാനമാണ് ശ്രദ്ധിക്കപ്പെടുന്നത്.നടന്ന് വീടുകയറല്‍ ചാണ്ടി ഉമ്മന്‍ വാര്‍ത്തായാക്കാനും ശ്രമിച്ചില്ല.എടക്കര ഗ്രാമപഞ്ചായത്തിന്റെ മുക്കും മൂലയും ചാണ്ടിയുമ്മന്‍ നടന്നുകയറി. 15 ദിവസത്തോളമാണ് ചാണ്ടി ഉമ്മൻ എടക്കര ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. ഷൗക്കത്തിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ പഞ്ചായത്തും എടക്കരയാണ്.

കൊട്ടിക്കലാശത്തില്‍ താരപ്രചാരകര്‍ ഒന്നാകെ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം അണിനിരന്നപ്പോള്‍ എടക്കരയില്‍ പ്രവര്‍ത്തകര്‍ക്ക് ഇടയിലായിരുന്നു ചാണ്ടി ഉമ്മന്‍. ഷാൗക്കത്തിന്റെ വിജയം അറിഞ്ഞപ്പോൾ ചാണ്ടി ഉമ്മനെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിന് നല്‍കിയ അംഗീകാരമായിരുന്നു.

Hot this week

നരേന്ദ്ര മോദി പുകഴ്ത്തിയ ‘അത്ഭുത മരം’; ഇലയും കായും പൂവുമെല്ലാം ആരോഗ്യത്തിന് ഉത്തമം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പുകഴ്ത്തുന്ന മരമാണ് മുരിങ്ങ. മുരിങ്ങയുടെ ആരോഗ്യ...

ഇപ്പോഴും കരയുകയാണോ? ഹസ്തദാന വിവാദത്തില്‍ പാക് താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍

ഏഷ്യാ കപ്പിലെ വിവാദങ്ങളില്‍ പാക് താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍. ലാഹോറില്‍...

ഇനി മുതൽ ചെക്കുകൾ അതേ ദിവസം തന്നെ ബാങ്കിൽ പാസാക്കും;കൊടുക്കുന്ന അന്ന് തന്നെ പണം കിട്ടും

ഭൂരിഭാഗം പണമിടപാടുകളും ഡിജിറ്റലായതുകൊണ്ട് ഇപ്പോ കയ്യിൽ പണം കൊണ്ടു നടക്കുക, ബാങ്കിൽ...

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാകാൻ അബിൻ വർക്കി അർഹനായിരുന്നു: ചാണ്ടി ഉമ്മൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമന വിവാദത്തിൽ അബിൻ വർക്കിക്ക് പിന്തുണയുമായി ചാണ്ടി...

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കി; ഡൊണാള്‍ഡ് ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Topics

അയോധ്യയിൽ 200 കോടി രൂപയുടെ ‘അഴിമതി’; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

അയോധ്യ മുനിസിപ്പൽ കോർപ്പറേഷനിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ്...

ബിഹാർ തെരഞ്ഞെടുപ്പ്: പത്ത് റാലികളിൽ പങ്കെടുക്കാൻ മോദി; പ്രസംഗം എൽഇഡി സ്ക്രീൻ വാനുകളിൽ തത്സമയ സംപ്രേഷണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 10 റാലികളിൽ പങ്കെടുക്കും. 20...

വിഎസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു....
spot_img

Related Articles

Popular Categories

spot_img