“വി.എസ്. ആരോഗ്യവാനായി തിരിച്ചുവരും”; ആശുപത്രിയിലെത്തി എം.എ. ബേബിയും ബിനോയ് വിശ്വവും

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. ഐസിയുവിലായതിനാല്‍ കാണാന്‍ സാധിച്ചില്ലെന്ന് എം.എ. ബേബിയും ബിനോയ് വിശ്വവും മാധ്യമങ്ങളോട് അറിയിച്ചു.

‘വിഎസിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. പതിവുപോലെ പോരാളിയായ വി.എസ്. ആരോഗ്യവാനായി തിരിച്ചുവരും. ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. മക്കളെയും ഡോക്ടര്‍മാരെയും കണ്ട് സംസാരിച്ചു,’എം.എ. ബേബി പറഞ്ഞു.

അദ്ദേഹം ഐസിയുവിലാണ്, അതുകൊണ്ട് തന്നെ കാണാന്‍ സാധിച്ചില്ല. ഡോക്ടര്‍മാരോട് സംസാരിച്ചു. ആരോഗ്യനില മെച്ചപ്പെട്ടു എന്ന് അറിയിച്ചു. വിഎസ് എന്നും ആരോഗ്യവാനാണ്. ആശങ്കപ്പെടേണ്ട സ്ഥിതിയില്ല, വിഎസ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരും എന്നാണ് പ്രതീക്ഷ,’ ബിനോയ് വിശ്വം പ്രതികരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് വിഎസ്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img