ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നും തിരികെയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2,858 ആയി

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഇതോടെ തിരികെ എത്തിയവരുടെ എണ്ണം 2,858 ആയി. “ജൂൺ 25 ന് പുലർച്ചെ മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയ പ്രത്യേക വിമാനത്തിൽ ഇറാനിൽ നിന്നുള്ള 282 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇതോടെ 2858 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു”, വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിൽ കുറിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്നലെ ഉച്ചയോടെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടുകൂടി നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളത്.

തങ്ങളെ സുരക്ഷിതമായി തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിനോടും ഇറാനിലെ ഇന്ത്യൻ എംബസിയോടും ഇവർ നന്ദി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇറാനിലെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങൾ മുന്നേയുള്ള സ്ഥിതി പ്രവചനാതീതമായിരുന്നു. എന്നിട്ടും തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഇന്ത്യൻ എംബസി ചെയ്തുതന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Hot this week

പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; യുഎസിൽ ഇമിഗ്രേഷൻ സേനയ്‌ക്കെതിരെ പ്രതിഷേധം ശക്തം

യുഎസിലെ മിനിയാപൊളിസിൽ ബോർഡർ പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അലെക്സ് ജെഫ്രി പ്രെറ്റി...

രവി തേജ ചിത്രം ‘ഇരുമുടി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ചിത്രത്തിന്റെ...

പുതിയ രൂപത്തിലും വേഷത്തിലും ഷാജി പാപ്പനും കൂട്ടരും; ആട് 3 ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

‘ആട് 3’ യുടെ ക്യാരക്ടർ പോസ്റ്റുകള്‍ പുറത്ത് വിട്ട് അണിയറപ്രവർത്തർ. ഷാജി...

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

Topics

‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കൾ അല്ല, ഒന്നിച്ച് പോകണം’; ​ഗവർണർ

രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ....

37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം; SIR നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി

എസ്ഐആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി. 37 ലക്ഷത്തോളം പേരാണ് രേഖകൾ...

എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം

ഇന്ന് രാജ്യം എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവിൽ...
spot_img

Related Articles

Popular Categories

spot_img