ബിഎംഡബ്ല്യൂവിനും ബെൻസിനും വില കുറയുമോ? യൂറോപ്യൻ കാറുകളുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കാനൊരുങ്ങി ഇന്ത്യ

വാഹനപ്രേമികൾക്ക് സന്തോഷ വാർത്ത. യൂറോപ്യൻ കാറുകളുടെ ഇറക്കുമതി തീരുവ 110ൽ നിന്ന് 40 ശതമാനമായി കുറയ്ക്കാൻ ഇന്ത്യ. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൻ്റെ ഭാഗമായാണ് തീരുമാനം. വോക്സ് വാഗൺ, ബിഎംഡബ്ല്യൂ, മെഴ്സിഡസ്, റെനോൽട്ട് അടക്കമുള്ള കമ്പനികൾക്ക് തീരുമാനം നേട്ടമാകും.

പുതിയ തീരുവ നിലവിൽ വന്നാൽ 15,000 യൂറോ ( ഏകദേശം16.3 ലക്ഷം രൂപ)യ്ക്ക് മുകളിൽ വിലയുള്ള കാറുകൾക്ക് 40 ശതമാനം നികുതി ഇളവ് ലഭിച്ചേയ്ക്കും. ഭാവിയില്‍ 40ല്‍നിന്ന് 10 ശതമാനമായി തീരുവ കുറച്ചേക്കുമെന്നും റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. ചൊവ്വാഴ്ച തന്നെ കരാർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യയിലേത്. ഏറ്റവും സംരക്ഷിതമായ രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ തുടരുന്നു. പൂർണമായും യൂറോപ്പിൽ നിർമിച്ച കാറുകളുടെ ഇറക്കുമതി തീരുവ നിലവിൽ 70 ശതമാനം മുതൽ 110 ശതമാനം വരെയാണ്. ആഗോള ഓട്ടോ എക്സിക്യൂട്ടീവുകളിൽ നിന്ന് നിരവധി തവണ വിമർശനത്തിന് വിധേയമായ ഒരു നയമാണിത്.

വൈദ്യുത വാഹന മേഖലയിലെ ആഭ്യന്തര നിക്ഷേപം സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ ബാറ്ററി വൈദ്യുത വാഹനങ്ങൾ (ഇവി) ആദ്യ അഞ്ച് വർഷത്തേക്ക് ഈ തീരുവ കുറയ്ക്കലുകളിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് വർഷത്തിന് ശേഷം വൈദ്യുത വാഹനങ്ങളും സമാനമായ തീരുവ കുറയ്ക്കൽ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഫോക്‌സ്‌വാഗൺ, റെനോ, സ്റ്റെല്ലാന്റിസ്, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള ആഡംബര കാർ നിർമാതാക്കൾക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കമ്പനികളിൽ പലതും ഇതിനകം തന്നെ ഇന്ത്യയിൽ പ്രാദേശികമായി വാഹനങ്ങൾ അസംബിൾ ചെയ്യുന്നുണ്ടെങ്കിലും ഇറക്കുമതി തടസ്സങ്ങൾ കാരണം പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. കുറഞ്ഞ താരിഫുകൾ വാഹന നിർമാതാക്കൾക്ക് ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കൂടുതൽ മത്സരാധിഷ്ഠിതമാക്കാനും പുതിയ പ്രാദേശിക ഉൽ‌പാദന നിക്ഷേപങ്ങളിൽ ഏർപ്പെടാനും വഴിയൊരുക്കുമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img