ട്രംപിന്റെ വാദത്തിന് വിരുദ്ധമായി യുഎസ് ഇന്റലിജന്‍സ് വിലയിരുത്തല്‍;”യുഎസ് ആകമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനായില്ല”

യു.എസ് വ്യോമാക്രമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രാഥമിക യുഎസ് ഇന്റലിജന്‍സ് വിലയിരുത്തല്‍. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് യുഎസ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍.

ആണവ പദ്ധതികളെ കുറച്ച് മാസത്തേക്ക് വൈകിപ്പിക്കാന്‍ മാത്രമേ യുഎസിന്റെ വ്യോമാക്രമണത്തിന് സാധിച്ചിട്ടുള്ളു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇറാന് ആണവായുധം നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് ട്രംപ്. യുഎസ് കോണ്‍ഗ്രസിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ആണവായുധം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കയുടെ ചാര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇത് തള്ളിക്കൊണ്ടാണ് ട്രംപിന്റെ പ്രസ്താവന.

‘ഇറാന്റെ യുറാനിയം സ്‌റ്റോക്ക് ഒന്നും തന്നെ നശിപ്പിക്കപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ ആണവ പദ്ധതി ഭൂമിക്കടിയില്‍ ആഴത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഒന്നാ രണ്ടോ മാസം തള്ളിവെക്കാനേ യുഎസ് ആക്രമണം കൊണ്ട് സാധിച്ചിട്ടുള്ളു. ഇറാന്‍ പറയുന്നത് അവരുടെ ന്യൂക്ലിയര്‍ റിസര്‍ച്ച് ഊര്‍ജ നിര്‍മാണത്തിന് വേണ്ടിയാണെന്നാണ്,’ ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഇറാനെ ഇസ്രയേല്‍ ഇനി ഒരിക്കലും ആക്രമിക്കില്ലെന്നും ട്രംപ് അറിയിച്ചു. ഇറാന്‍ ഒരിക്കലും അവരുടെ ആണവ സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കില്ലെന്നും ചൈനയ്ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരാമെന്നും ഇതൊക്കെ സാധ്യമാക്കാനായത് വലിയ ബഹുമതിയായി കാണുന്നുഎന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

Hot this week

‘ടിവികെ അഴിമതി ചെയ്യില്ല, എനിക്ക് അതിന്റെ ആവശ്യമില്ല’; ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം’; വിജയ്

രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ്...

ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച

ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി...

എഡ്യു വിഷന്‍: അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് തിങ്കളാഴ്ച മുതല്‍

അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ (ജനുവരി...

വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി...

Topics

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...
spot_img

Related Articles

Popular Categories

spot_img