‘ദൃശ്യം 3’ മാത്രമല്ല, തെലുങ്ക് സീനിയര്‍ താരങ്ങളില്‍ ഏറ്റവും മികച്ച അപ്‍കമിംഗ് ലൈനപ്പുമായി വെങ്കടേഷ്

തെലുങ്ക് സിനിമയില്‍ ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം വെങ്കടേഷ് നായകനായ സംക്രാന്തികി വസ്തുനം ആണ്. അനില്‍ രവിപുഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 260 കോടിയോളം രൂപയാണ്. 50 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണെന്നതുകൂടി പരിഗണിക്കുമ്പോള്‍ ഇത് നിര്‍മ്മാതാവിന് നേടിക്കൊടുത്ത ലാഭത്തെക്കുറിച്ച് ചിന്തിക്കാവുന്നതേയുള്ളൂ. സംക്രാന്തികി വസ്തുനത്തിന് ശേഷം വെങ്കടേഷിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന് ഏറെ പ്രതീക്ഷ പകരുന്നവയാണ്. ഏറെ ശ്രദ്ധിച്ചാണ് അദ്ദേഹം പുതിയ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ദൃശ്യം 3 റീമേക്കും അതില്‍ ഉള്‍പ്പെടും.

തെലുങ്കിലെ പ്രമുഖ സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രമാണ് അതിലൊന്ന്. വെങ്കടേഷ് നായകനായി അഭിനയിക്കുന്ന അടുത്ത ചിത്രവും ഇതായിരിക്കും. സംക്രാന്തികി വസ്തുനത്തിന്‍റെ രണ്ടാം ഭാഗവും വരാനുണ്ട്. അനില്‍ രവിപുഡിയും വെങ്കടേഷും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷമാവും ആരംഭിക്കുക. ദൃശ്യം 3 ആണ് തെലുങ്ക് സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇതില്‍ മലയാളം പതിപ്പിന്‍റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണവും ഇതേ സമയത്താവും ആരംഭിക്കുക.

മോഹന്‍ലാല്‍ നായകനാവുന്ന ദൃശ്യം 3 മലയാളം, അജയ് ദേവ്ഗണ്‍ നായകനാവുന്ന ഹിന്ദി റീമേക്ക്, വെങ്കടേഷ് നായകനാവുന്ന തെലുങ്ക് റീമേക്ക് എന്നിവ ഒരുമിച്ച് തിയറ്ററുകളില്‍ എത്തിക്കാനായി നടക്കുന്ന ആലോചനകളെക്കുറിച്ച് ജീത്തു ജോസഫ് അടുത്തിടെ പ്രതികരിച്ചിരുന്നു. മലയാളവും ഹിന്ദിയും മാത്രമല്ല, ഒപ്പം തെലുങ്ക് പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒടിടിയുടെ ഈ കാലത്ത് വെവ്വേറെ തീയതികളില്‍ മറുഭാഷാ പതിപ്പുകള്‍ എത്തിയാല്‍ തിയറ്ററില്‍ അത് ഉണ്ടാക്കുന്ന സ്വാധീനം കുറയുമെന്നാണ് അവര്‍ (മറുഭാഷാ നിര്‍മ്മാതാക്കള്‍) അഭിപ്രായപ്പെടുന്നത്, ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Hot this week

എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം: പുതിയ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്ന് സൂചന

സീറോ - മലബാർ സഭയിൽ അസാധാരണ സംഭവ വികാസങ്ങൾ. മാർപാപ്പയുടെ തീരുമാനം...

“സര്‍ക്കസിലെ ട്രെയിനിങ് രീതിയല്ല സ്‌കൂളുകളില്‍ കുട്ടികൾക്ക് ആവശ്യം”; പാലക്കാട് ജീവനൊടുക്കിയ 14കാരിയുടെ വീട് സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ

പാലക്കാട് ജീവനൊടുക്കിയ ഒമ്പതാം ക്ലാസ് വിദ്യാർഥി ആശിർനന്ദയുടെ വീട് സന്ദർശിച്ച് ബാലാവകാശ...

നിലമ്പൂരിലെ തോല്‍വിക്ക് അന്‍വറും കാരണമായി; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.വി. അന്‍വറും കാരണമായെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍...

ഓപ്പറേഷന്‍ സിന്ദൂറാണ് ഈ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ മേല്‍വിലാസം; റെക്കോർഡ് ഫണ്ടിങ് നേടി നോയിഡാ കമ്പനി!

ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സ്പോണ്‍സേഡ് ഭീകരവാദത്തിന് മാത്രമല്ല മറുപടി നല്‍കിയത്....

Topics

എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം: പുതിയ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്ന് സൂചന

സീറോ - മലബാർ സഭയിൽ അസാധാരണ സംഭവ വികാസങ്ങൾ. മാർപാപ്പയുടെ തീരുമാനം...

നിലമ്പൂരിലെ തോല്‍വിക്ക് അന്‍വറും കാരണമായി; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.വി. അന്‍വറും കാരണമായെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍...

ഓപ്പറേഷന്‍ സിന്ദൂറാണ് ഈ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ മേല്‍വിലാസം; റെക്കോർഡ് ഫണ്ടിങ് നേടി നോയിഡാ കമ്പനി!

ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സ്പോണ്‍സേഡ് ഭീകരവാദത്തിന് മാത്രമല്ല മറുപടി നല്‍കിയത്....

സെക്രട്ടേറിയറ്റിൽ ജോലി വാഗ്ധാനം ചെയ്‌തു 25 ലക്ഷം രൂപ തട്ടി; രണ്ട് പേർ അറസ്റ്റിൽ

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്. തിരുവനന്തപുരത്ത് രണ്ട് പേരെ ഫോർട്ട്...

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു!

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി...

‘സ്വാതന്ത്ര്യപ്രിയരേ നന്ദി, ജയ് ഇറാൻ – ജയ് ഹിന്ദ് ‘: ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍

ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. ഇസ്രയേലുമായുള്ള...
spot_img

Related Articles

Popular Categories

spot_img