ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ IRGC കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍; ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ അലി ഷാദ്മാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. ഷാദ്മാനി നേതൃത്വം നല്‍കിയിരുന്ന സൈന്യത്തിന്റെ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സ് തിരിച്ചടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇസ്രയേല്‍ സൈന്യം നടത്തിയത് ക്രിമിനല്‍ നടപടിയാണെന്നും ഗുരുതരമായ പ്രതികാര നപടിയുണ്ടാകുമെന്നുമാണ് സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നും വന്ന പ്രസ്താവനയെന്ന് ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ പറഞ്ഞു.

ഗോലാം അലി റാഷിദില്‍ നിന്നും കമാന്‍ഡര്‍ പദവി ഏറ്റെടുത്ത് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഷാദ്മാനി കൊല്ലപ്പെട്ടത്. ഇറാനിലെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു ഷാദ്മാനി കൊല്ലപ്പെട്ടത്.

ജൂണ്‍ 13ന് ഇറാന്റെ ആണവ കേന്ദ്രങ്ങളും മുതിര്‍ന്ന സൈനിക നേതാക്കളെയും ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തി. ജൂണ്‍ 17ന് ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് അലി ഷാദ്മാനി കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവ് കൂടിയായിരുന്നു അലി ഷാദ്മാനി.

അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഇറാന്‍ ആരോഗ്യമന്ത്രാലയം വക്താവ് പത്രക്കുറിപ്പ് പുറത്തിറക്കി. 627 പേര്‍ കൊല്ലപ്പെടുകയും 4870 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വക്താവ് ഹുസൈന്‍ കെര്‍മാന്‍പോര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കിയത്.

തെഹ്‌റാനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. കെര്‍മാന്‍ഷാഹ്, ഖുസെസ്താന്‍, ലോറെസ്താന്‍, ഇസ്ഫഹന്‍ എന്നിവിടങ്ങളിലും നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തു.

Hot this week

ഗാസയില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍; ഹമാസിനെതിരെ ആക്രമണം കടുപ്പിക്കാനെന്ന് ഇസ്രയേല്‍

ഹമാസിനെതിരെ കടുത്ത ആക്രമണത്തിന് തയ്യാറെടുക്കുന്നതിനാല്‍, മധ്യ ഗാസയിലുള്ള ജനങ്ങളോട് എത്രയും വേഗം...

“ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിന്”; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിനെന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകള്‍ പുരോഗമിക്കുന്നു; കാന്തപുരം മുസ്ലിയാരെ നേരില്‍ കണ്ട് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

നിമിഷപ്രിയ വിഷയത്തിൽ നിർണായ ഇടപെടൽ നടത്തിയതിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക്...

കായിക പരിശീലന പരിപാടി ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’ സമാപിച്ചു; രണ്ടു ഘട്ടമായി പരിശീലനം നൽകിയത് 187 കോച്ചുകൾക്ക്

കായിക പരിശീലകരുടെ പരിശീലന പരിപാടിയായ 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025' ന്...

Topics

ഗാസയില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍; ഹമാസിനെതിരെ ആക്രമണം കടുപ്പിക്കാനെന്ന് ഇസ്രയേല്‍

ഹമാസിനെതിരെ കടുത്ത ആക്രമണത്തിന് തയ്യാറെടുക്കുന്നതിനാല്‍, മധ്യ ഗാസയിലുള്ള ജനങ്ങളോട് എത്രയും വേഗം...

“ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിന്”; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിനെന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകള്‍ പുരോഗമിക്കുന്നു; കാന്തപുരം മുസ്ലിയാരെ നേരില്‍ കണ്ട് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

നിമിഷപ്രിയ വിഷയത്തിൽ നിർണായ ഇടപെടൽ നടത്തിയതിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക്...

സ്കൂളുകളില്‍ അടിയന്തര ഓഡിറ്റിങ്; കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകളില്‍ അടിയന്തര ഓഡിറ്റിങ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി....

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ എല്ലാ പ്രതികളെയും ബോംബെ...

സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുന്നു, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; പ്രധാനമന്ത്രി

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും...
spot_img

Related Articles

Popular Categories

spot_img