ഗോവയിൽ പോയി വൈബടിക്കാൻ ബെസ്റ്റ് ടൈം; ഇപ്പോൾ പോയാൽ ഗുണങ്ങളേറെ!

ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഗോവ സന്ദര്‍ശിക്കുന്നത്. എന്നാൽ, മൺസൂൺ കാലത്ത് ഗോവ എത്രത്തോളം സുന്ദരിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. മഴക്കാലത്ത് ഗോവയിലെത്തിയാൽ വലിയ തിരക്കുകളില്ലാതെ മികച്ച രീതിയിൽ കാഴ്ചകൾ കണ്ട് അടിച്ചുപൊളിക്കാൻ സാധിക്കും.

ഗോവയില്‍ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ, മൺസൂൺ കാലത്ത് കാര്യങ്ങൾ വ്യത്യസ്തമാണ്. ഈ സമയം ഗോവയിൽ തിരക്ക് കുറവായിരിക്കും. അതിനാൽ തന്നെ ഗോവയിലെ സ്ഥലങ്ങളെല്ലാം സമാധാനമായി കാണാനും സമയം ചെലവിടാനും സാധിക്കും.കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെക്കുറെ സമാനമായ രീതിയിൽ പച്ചപ്പ് നിറഞ്ഞ സ്ഥലമാണ് ഗോവ. അതിനാൽ തന്നെ മഴക്കാലത്ത് ഗോവയുടെ പ്രകൃതി ഭംഗി കൂടുതൽ വര്‍ധിക്കും. പച്ചപ്പ് നിറഞ്ഞ ഗോവയുടെ ഭംഗി ആസ്വദിക്കാൻ ഇതിലും മികച്ച സമയം വേറെയില്ല.

സീസണ്‍ സമയത്ത് ഗോവയിലെത്തിയാൽ ചെലവ് കൂടുതലാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാൽ, മൺസൂണ്‍ കാലത്ത് ഗോവയിലെത്തിയാൽ കുറഞ്ഞ ചെലവിൽ അടിച്ചുപൊളിക്കാം. താമസത്തിനും ഭക്ഷണത്തിനുമെല്ലാം ചെലവ് കുറവായതിനാൽ കീശ കാലിയാകാതെ ഗോവ എക്സ്പ്ലോര്‍ ചെയ്യാൻ സാധിക്കും.ഗോവയിലെ ദുത്സാഗര്‍, ഹര്‍വെലം, തമ്പ്ഡി സുര്‍ല തുടങ്ങിയ വെള്ളച്ചാട്ടങ്ങളെല്ലാം നിറഞ്ഞൊഴുകുന്ന സമയമാണിത്. മഴക്കാലത്ത് ഈ മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്ക്കും.മൺസൂണിൽ ഗോവയിലെ വനമേഖലകളും പച്ച പുതയ്ക്കും. ഭഗവാൻ മഹാവീര്‍, ഡോ. സലീം അലി തുടങ്ങിയ പക്ഷി സങ്കേതങ്ങൾ സന്ദര്‍ശിക്കാൻ അനുയോജ്യമായ സമയമാണിത്.

ഗോവയെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് എത്തുക ബീച്ചുകളായിരിക്കും. മഴക്കാലത്ത് ബീച്ചുകളിൽ തിരക്ക് നന്നേ കുറവായിരിക്കും. ചെറിയ മഴ ആസ്വദിച്ച് ഗോവൻ ബീച്ചുകളിലൂടെയുള്ള നടത്തം നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്.മൺസൂൺ എത്തുന്നതോടെ ഗോവയിലെ സുഗന്ധവ്യഞ്ജന കൃഷികൾ സജീവമാകും. മൺസൂണിൽ ഗോവയിലെത്തിയാൽ സമൃദ്ധമായ സുഗന്ധവ്യഞ്ജന തോട്ടങ്ങൾ സന്ദര്‍ശിക്കാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും.

Hot this week

മിക്സഡ് ഡബിൾസിൽ സൂപ്പർതാരങ്ങളും; യുഎസ് ഓപ്പണില്‍ ഇക്കുറി പോരാട്ടം കടുക്കും, ആവേശവും

സീസണിലെ മൂന്ന് ഗ്രാൻഡ് സ്ലാം പോരാട്ടങ്ങൾ അവസാനിച്ചു. ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും...

മെസി ഡിസംബറില്‍ മുംബൈയില്‍ എത്തും; ധോണി, കോഹ്‌ലി ടീമിനെതിരെ ക്രിക്കറ്റ് കളിക്കും? റിപ്പോര്‍ട്ട്

അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തുന്നു. ഡിസംബറില്‍ ഇന്ത്യയിലെത്തുന്ന മെസി...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഒടിടിയിൽ കണ്ട അഞ്ച് സിനിമകളുടെ പട്ടികയിൽ ‘റോന്ത്’

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഒടിടിയിൽ കണ്ട അഞ്ച് സിനിമകളുടെ പട്ടിക...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റം ബോംബ് കൈയിലുണ്ട്, പൊട്ടിച്ചാല്‍ ബാക്കിയുണ്ടാകില്ല: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി....

താൽക്കാലിക വിസിമാരുടെ നിയമനം: ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍, തിരുത്താന്‍ ആവശ്യപ്പെടും, പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനം

കെടിയു, ഡിജിറ്റൽ സർവകലാശാലയിലെ താൽക്കാലിക വിസിമാരെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍. ഡിജിറ്റൽ...

Topics

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; പത്രിക സമർപ്പണം ഓ​ഗസ്റ്റ് 7 മുതൽ 21 വരെ

രാജ്യത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്...

വേനലവധി മാറ്റത്തിലെ തീരുമാനം;അഭിപ്രായങ്ങൾ ഉൾപ്പെടെ കേട്ടതിന് ശേഷം

സ്കൂളുകളിലെ രണ്ടുമാസത്തെ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച ചർച്ചയ്ക്ക് തുടക്കം കുറിച്ചത് വ്യക്തിപരമായ...

സ്വാതന്ത്ര്യ ദിനത്തിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; സന്തോഷവാര്‍ത്ത പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി

സംവിധായകൻ തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ...
spot_img

Related Articles

Popular Categories

spot_img