നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ല; ‘അനുഭാവികളുടെ കുറച്ച് വോട്ട് അന്‍വറിന് കിട്ടി’ സിപിഐഎമ്മിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കാന്‍ സാധിച്ചുവെന്നും പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളില്‍ ചിലത് പി വി അന്‍വറിന് ലഭിച്ചുവെന്നുമാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

അനുഭാവി വോട്ടുകള്‍ കുറച്ച് അന്‍വറിന് ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളില്‍ വിള്ളലുണ്ടായിട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിക വര്‍ഗീയ കാര്‍ഡിറക്കി സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തി. ഇതുമൂലം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയെന്നും സിപിഐഎം വിലയിരുത്തി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. അതേസമയം നിലമ്പൂരില്‍ എം സ്വരാജിന്റെ പരാജയത്തിന് പിന്നാലെ സംസ്ഥാനത്ത് ഭരണവിരുദ്ധതയുണ്ടോ എന്ന് പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി പിആര്‍ഡിയെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ പ്രതിച്ഛായയും പഠിക്കും. സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും ഗുണഭോക്താക്കളുടെ അഭിപ്രായവും പിആര്‍ഡി ശേഖരിക്കും. പിആര്‍ഡി പ്രിസം പദ്ധതിയിലെ താത്ക്കാലിക കരാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img