പുത്തന്‍ റെക്കോർഡിട്ട് മാരുതി;പ്രതിനിമിഷം സർവീസ് ചെയ്യുന്നത് 140 വാഹനങ്ങള്‍!

ഇന്ത്യയിലെ നമ്പർ വണ്‍ കാർ നിർമാതാക്കള്‍ മാത്രമല്ല വില്‍പ്പനാനന്തര സേവനങ്ങളിലും തങ്ങളാണ് മുന്നിലെന്ന് തെളിയിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഈ ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കള്‍ ലക്ഷക്കണക്കിന് വാഹനങ്ങളാണ് പ്രതിമാസം ഇന്ത്യക്ക് അകത്തും പുറത്തും വില്‍ക്കുന്നത്. മാരുതിയുടെ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ വിപുലമായ സർവീസ് ശൃംഖലയാണ്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍, മാരുതിയുടെ ഈ വിപുലമായ സർവീസ് നെറ്റ്‌വർക്കിന്റെ മികവ് എടുത്തുകാട്ടുന്നതാണ്. 24.5 ലക്ഷത്തിലധികം വാഹനങ്ങള്‍ക്കാണ് ഒരു മാസത്തിനുള്ളില്‍ കമ്പനി വില്‍പ്പനാന്തര സേവനങ്ങള്‍ നല്‍കിയിരിക്കുന്നത്. അതായത് പ്രതിനിമിഷം 140 വാഹനങ്ങള്‍. 2025 മെയ് മാസത്തിലാണ് കമ്പനി ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. സൗജന്യ സർവീസ്, പണമടച്ചുള്ള സർവീസ്, മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്താകമാനം 5,400 സർവീസ് പോയിന്റുകളാണ് മാരുതിക്കുള്ളത്.

കമ്പനി വാഗ്ദാനം ചെയ്യുന്ന സേവന മികവ് നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 35,000-ത്തിലധികം സർവീസ് ജീവനക്കാരുടെയും ഡീലർമാരുടെയും അക്ഷീണ പരിശ്രമത്തിന്റെയും കമ്പനിയുടെ സേവന ശൃംഖലയുടെ മികവിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.

ഞങ്ങളുടെ കമ്പനിയുടെ സർവീസ് നെറ്റ്‌വർക്കിന്റെ മികവും വ്യാപ്തിയും എടുത്തുകാട്ടുന്ന നേട്ടമാണിത്. രാജ്യത്തുടനീളം ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്ന ഞങ്ങളുടെ ടീമിന്റെയും ഡീലർമാരുടെയും കഠിനാധ്വാനത്തിന്റെ തെളിവുമാണിത്,” ഹിസാഷി ടകേച്ചി പറഞ്ഞു.

ഉപഭോക്താവിന് മുന്‍ഗണന നല്‍കുന്നതിന് ഒപ്പം സാങ്കേതികമായ നവീകരണത്തിലും ശ്രദ്ധനല്‍കുന്നതാണ് മാരുതി സുസുക്കിയുടെ സേവന തന്ത്രം. പരമ്പരാഗത വർക്ക്‌ഷോപ്പുകൾ മുതൽ മൊബൈൽ വാനുകൾ, ഓൺ-റോഡ് ക്വിക്ക് റെസ്‌പോൺസ് ടീമുകൾ (QRT) എന്നിങ്ങനെ എല്ലാത്തരം സർവീസ് ഫോർമാറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ഈ ഫോർമാറ്റുകൾ വിലപ്പെട്ടതാണെന്ന് ഒന്നിലധികം തവണ മാരുതി തെളിയിച്ചിട്ടുമുണ്ട്. തടസമില്ലാത്ത സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് മാരുതി പറയുന്നത്.

ഉപഭോക്താക്കളെ സഹായിക്കുന്നതിനും സർവീസ് എക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനും എഐ ചാറ്റ് ബോട്ടുകളും വോയിസ് ബോട്ടുകളും മാരുതി അവതരിപ്പിച്ചിരുന്നു. 2030-31 സാമ്പത്തിക വർഷത്തോടെ സർവീസ് ടച്ച്‌പോയിന്റുകളുടെ എണ്ണം 8,000 ആയി വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമാക്കുന്നത്. ആദ്യ ഇലക്ട്രിക് വാഹനം (ഇവി) ഉടൻ പുറത്തിറക്കാനാണ് മാരുതി പദ്ധതിയിടുന്നത്. ഇവി വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി 1,000-ലധികം നഗരങ്ങളിലായി 1,500 ഇലക്ട്രിക്-റെഡി സർവീസ് വർക്ക്‌ഷോപ്പുകളും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും ഉപകരണങ്ങളുമാകും ഈ സർവീസ് കേന്ദ്രങ്ങില്‍ സജ്ജീകരിക്കുക.

Hot this week

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ...

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...

പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ...

FCRA ആശങ്ക നീക്കാൻ കേന്ദ്ര മന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്; ക്രൈസ്തവ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തും

FCRA ആശങ്ക നീക്കാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും....

Topics

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...
spot_img

Related Articles

Popular Categories

spot_img