പിഎസ്ജിക്കെതിരെ എംബാപ്പെ;കരാര്‍ പുതുക്കാത്തതിന് ഒറ്റപ്പെടുത്തി

ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കെതിരെ പരാതിയുമായി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ക്ലബ്ബ് ധാര്‍മികമായി പീഡിപ്പിച്ചെന്നാണ് എംബാപ്പെയുടെ പരാതി. ക്ലബ്ബുമായുള്ള കരാര്‍ നീട്ടാത്തതിന് തന്നെ ഒറ്റപ്പെടുത്തിയെന്നാണ് എംബാപ്പെയുടെ പരാതി.

സൂപ്പര്‍ താരത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ക്ലബ്ബുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ നടപടി തുടരുന്നതിനിടെയാണ് എംബാപ്പെയുടെ പുതിയ പരാതി. പിഎസ്ജി തനിക്ക് 55 മില്യണ്‍ യൂറോ പ്രതിഫലമായി നല്‍കാനുണ്ടെന്നാണ് താരത്തിന്റെ പ്രധാന ആരോപണം. ക്ലബ്ബുമായുള്ള കരാര്‍ നീട്ടാത്തതിന് തന്നെ മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്തിയെന്ന് എംബാപ്പെ ആരോപിക്കുന്നു. 2023-24 സീസണിന് മുമ്പ് ഫ്രാന്‍സ് ക്യാപ്റ്റന്‍ തന്റെ ക്ലബ് കരാര്‍ നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചതിനെത്തുടര്‍ന്ന് പുറത്തായപ്പോള്‍ ലീഗ് 1 ക്ലബ് തന്നോട് പെരുമാറിയ രീതിയില്‍ എംബാപ്പ് അതൃപ്തനാണ്.

പാരീസ് സെയ്ന്റ് ജെര്‍മെയിനില്‍ താന്‍ ‘ലോഫ്റ്റിംഗിന്’ ഇരയായെന്ന് എംബാപ്പെ ആരോപിക്കുന്നതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഭരണപരമായതോ അല്ലെങ്കില്‍ അച്ചടക്ക കാരണങ്ങളാലോ ഒരു കളിക്കാരനെ പ്രധാന ടീമില്‍ നിന്ന് ഒറ്റപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്ന രീതിയെ വിവരിക്കാന്‍ ഫ്രാന്‍സില്‍ ഉപയോഗിക്കുന്ന പദമാണ് ലോഫ്റ്റിങ്.

കഴിഞ്ഞ വര്‍ഷമാണ് എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. ക്ലബ്ബുമായുള്ള ഏഴ് വര്‍ഷത്തെ ബന്ധം അവസാനഘട്ടത്തില്‍ വഷളായിരുന്നു. പിഎസ്ജിയില്‍ നിന്ന് 55 മില്യണ്‍ യൂറോയിലധികം വേതനം തനിക്ക് ലഭിക്കാനായുള്ളതായി കാണിച്ച് താരം പരാതി നല്‍കിയിരുന്നു.

Hot this week

വയോജനസംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് മെഡിസിൻ വിഭാഗം വയോജന സംഗമം സംഘടിപ്പിച്ചു. ആരോഗ്യകരമായ...

മണപ്പുറം ഫിനാന്‍സ് ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ടിന് ദേശീയ പുരസ്‌കാരം

ടൈംസ് ഗ്രൂപ്പിന്റെ ഇ ടി എഡ്ജ് സംഘടിപ്പിച്ച ദേശീയ സി സ്യൂട്ട്...

സീറോ മലബാർ   മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തോടനുബന്ധിച്ചു നടത്തിയ സർഗസന്ധ്യ 2025 നടത്തി

മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തിനോട് അനുബന്ധിച്ച് നടത്തിയ സർഗസന്ധ്യ 2025 ഗംഭീര...

ഐസിഇസിഎച്ച് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 11 ന് ; റവ. ഫാ.ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തും

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ 2025-ലെ...

Topics

അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാർഷിക സമ്മേളനം ഒക്ടോബർ 16 മുതൽ 19 വരെ

 ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക...

മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2025 കിരീടം ചൂടി സുവര്‍ണ ബെന്നി

ഫിറ്റ്‌നസ്സിനും ഫാഷനും ഒരു പോലെ മുന്‍ഗണന നല്‍കുന്ന മിസ് കേരള ഫിറ്റ്‌നസ്...

ഗ്രോക്കിനെ വീഡിയോ ഗെയിം പഠിപ്പിക്കാന്‍ മസ്‌ക് ആളെ തേടുന്നു; വന്‍ ആനുകൂല്യങ്ങളും

ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ചാറ്റ് ബോട്ടായ ഗ്രോക്കിനെ...
spot_img

Related Articles

Popular Categories

spot_img