വനിതാ ലോകകപ്പ്; പാകിസ്ഥാനെ തുരത്തി ഇന്ത്യയുടെ പെൺപട, മിന്നും ജയം 88 റൺസിന്

ഐസിസി വനിതാ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം. വനിത ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്. പാകിസ്ഥാനെ 88 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. ക്രാന്തി ഗൗഡും ദീപ്തി ശർമയും മൂന്ന് വിക്കറ്റ് വീതം നേടി.

പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക് ടീം ലക്ഷ്യം കാണാതെ തകർന്ന് വീണു. 43 ഓവറിൽ 159 റൺസിന് പുറത്തായി. അത്ര നിറമുള്ള തുടക്കമായിരുന്നില്ല പാകിസ്ഥാന് ബാറ്റിംഗിൽ . നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ മൂനീബ അലിയുടെ (2) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. റണ്ണൗട്ടാവുകയായിരുന്നു മൂനീബ. പിന്നാലെ സഹ ഓപ്പണര്‍ സദഫ് ഷമാസും (6) മടങ്ങി. ആലിയ റിയാസും മടങ്ങിയപ്പോൾ പെര്‍വൈസ് – സിദ്ര സഖ്യം ക്രീസിൽ ചെറിയ പ്രതീക്ഷ നൽകി. എന്നാൽ വീണ്ടും വിക്കറ്റുകൾ പോയതോടെ ലക്ഷ്യം നേടാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായി. 50 ഓവറിൽ 248 റൺസാണ് ഇന്ത്യ നേടിയത്. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് തുലച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എങ്കിലും പതറാതെ ഭേദപ്പെട്ട സ്കോറിലേക്ക് എത്താനായ ആശ്വാസത്തിലാണ് ടീം ബൗളിംഗിനിറങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ജമീമ റോഡ്രിഗസ് (32) റിച്ച ഘോഷ് (പുറത്താവാതെ 35), എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഓപ്പണർമാരായ പ്രതീക റാവൽ (31) സ്മൃതി മന്ദാന (23) എന്നിവർക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (19), ഹർലീൻ ഡിയോളും (46), ജെമീമ റോഡ്രിഗസും (32) പുറത്തായി. ദീപ്തി ശർമ (25), സ്നേഹ് റാണ (20) എന്നിവർ വാലറ്റത്ത് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാകിസ്ഥാനായി പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ഫാത്തിമ സനയും രണ്ട് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാൽ, റമീൻ ഷമിം, നഷ്റ സന്ധു എന്നിവർ ഓരോ വിക്കറ്റെടുത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img