സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജ് മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്: സന്ദീപ് വാര്യർ

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്. ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് അവാര്‍ഡ് നിരസിക്കുന്നതായി സ്വരാജ് വെളിപ്പെടുത്തിയത്. സ്വരാജിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജിന്റെ നടപടി മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്. ഇതൊക്കെ കാണുമ്പോഴാണ് ബാപ്പുട്ട്യോട് ങ്ങള് തോറ്റാ മത്യാർന്ന് എന്ന് പറയാൻ തോന്നുന്നതെന്നും സന്ദീപ് വാര്യർ.

ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുമ്പ് തന്നെയുള്ള നിലപാടാണെന്ന് സ്വരാജ് പറഞ്ഞു. മുമ്പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നുവെന്നും സ്വരാജ് വ്യക്തമാക്കി. ‘പൂക്കളുടെ പുസ്തകം’ ആണ് സ്വരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അക്കാദമിയുടെ ഉപന്യാസത്തിനുള്ള സി ബി കുമാര്‍ അവാര്‍ഡാണ് ലഭിച്ചിരുന്നത്.

എം സ്വരാജിന്റെ എഫ് ബി കുറിപ്പ് ഇങ്ങനെ

കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്. മുന്‍പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാല്‍, ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോള്‍ അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവര്‍ത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം.

Hot this week

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...

യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി...

ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന...

സെയിൽസ്ഫോഴ്സുമായി സഹകരിക്കാൻ പിയേഴ്‌സൺ !

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ...

ആ ചോറ് കളയല്ലേ, ചൂടാക്കി കഴിച്ചാൽ പോരെ; ഐഡിയ കൊള്ളാം, അപകടമാണെന്നു മാത്രം

മലയാളികൾക്ക് ചോറ് ഭക്ഷണമല്ല , അതൊു വികാരമാണ്. അതെ എന്ത് ഡയറ്റായാലും,...

Topics

ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ....

മെസി ഇന്ത്യയിലേക്ക് !

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന്...

“ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും”:ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img