JSK സിനിമാ വിവാദം: ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേയെന്ന് ഹൈക്കോടതി? മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്!

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനാണ് കോടതിയുടെ നിർദേശം.

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പേരെന്ന് സെന്‍സർ ബോർഡ് കോടതിയെ അറിയിച്ചു. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിനിമ കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. എന്നാൽ ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിൽ മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.

സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്ന് കോടതി സിബിഎഫ്സിയോട് ചോദിച്ചു. ജാനകിയെന്നും ഗീതയെന്നും ഉള്ളത് എല്ലാവരും ഉപയോഗിക്കുന്ന പേരാണ്. ജാനകിയുടെ പേര് വേണ്ട മറ്റ് പേര് നല്‍കാമെന്നാണോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് നിര്‍മാതാക്കളോട് കോടതി ആരാഞ്ഞു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയ്ക്ക് വേണ്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സിനിമാ സംഘടനകൾ. ഹൈക്കോടതിയിൽ ഉടൻ റിട്ട് ഹർജി നൽകാനാണ് തീരുമാനം. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിനു മുൻപിൽ തിങ്കളാഴ്ച സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമരത്തിൽ സിനിമ – ടെലിവിഷൻ മേഖലയിലെ സംഘടനകൾ മുഴുവൻ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

Hot this week

മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2025 കിരീടം ചൂടി സുവര്‍ണ ബെന്നി

ഫിറ്റ്‌നസ്സിനും ഫാഷനും ഒരു പോലെ മുന്‍ഗണന നല്‍കുന്ന മിസ് കേരള ഫിറ്റ്‌നസ്...

ഗ്രോക്കിനെ വീഡിയോ ഗെയിം പഠിപ്പിക്കാന്‍ മസ്‌ക് ആളെ തേടുന്നു; വന്‍ ആനുകൂല്യങ്ങളും

ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ചാറ്റ് ബോട്ടായ ഗ്രോക്കിനെ...

“ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”; ‘രാവണപ്രഭു’ റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു'വിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മംഗലശേരി നിലകണ്ഠനും...

2024 സംസ്ഥാന ചലച്ചിത്ര അവാർഡിനായി 128 ചിത്രങ്ങള്‍; പ്രകാശ് രാജ് ജൂറി ചെയർപേഴ്‌സണ്‍, ഇന്ന് മുതല്‍ സ്ക്രീനിങ്

 2024 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ നിർണയിക്കുന്നതിനുള്ള ജൂറിയെ രൂപീകരിച്ചു. നടനും...

ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ...

Topics

യുദ്ധം അവസാനിച്ചിട്ടില്ല, ബന്ദികളുടെ മോചനത്തിന് മുൻഗണന: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഗാസയിലെ യുദ്ധം "ഇതുവരെ" അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

വനിതാ ലോകകപ്പ്; പാകിസ്ഥാനെ തുരത്തി ഇന്ത്യയുടെ പെൺപട, മിന്നും ജയം 88 റൺസിന്

ഐസിസി വനിതാ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം....

ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും 23 മരണം; മമതാ ബാനർജി ദുരന്തമേഖല സന്ദർശിക്കും

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും...
spot_img

Related Articles

Popular Categories

spot_img