‘സാഹസം’ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സാരേഗാമ മ്യൂസിക്

ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി സാരേഗാമ മ്യൂസിക്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്.

സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.

Hot this week

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ...

ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി...

ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യ മുന്നണിയില്‍ ഭിന്നത

സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന...

8000 സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല; സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്....

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം...

Topics

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ...

ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി...

ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യ മുന്നണിയില്‍ ഭിന്നത

സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന...

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം...

ദേശീയ ശുചിത്വ സര്‍വേയില്‍ കൊച്ചി കോര്‍പറേഷന് നേട്ടം; ദേശീയ തലത്തില്‍ 50-ാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും

ദേശീയ ശുചിത്വ സര്‍വേയില്‍ കൊച്ചി കോര്‍പറേഷന് നേട്ടം. സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍...

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ...

‘രാജ്യത്ത് നർകോട്ടിക് ടെററിസമുണ്ട്, വിദേശത്ത് നിന്ന് സിന്തറ്റിക് ലഹരി ഒഴുകുന്നു’; ഡിജിപി റവാഡ ചന്ദ്രശേഖർ

രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.ഇന്ത്യയിലേക്ക് വൻതോതിൽ...
spot_img

Related Articles

Popular Categories

spot_img