ഗായകൻ സുബീന്‍ ഗാര്‍ഗിന്റെ ഭൗതിക ശരീരം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

മരിച്ച പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗി (52) ന്റെ ഭൗതിക ശരീരം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. സുബീന്റെ മരണത്തില്‍ ജനങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനായാണ് സര്‍ക്കാര്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

നാളെ രാവിലെ ഏഴ് മണിക്ക് ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വെച്ചായിരിക്കും നടപടി. ഗുവാഹത്തി എയിംസിലെ ടീമിന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുകയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

സുബീന്‍ ഗാര്‍ഗിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഒന്‍പത് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടു നല്‍കും. പ്രധാനമന്ത്രിയുടെ പ്രതിനിധിയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും നാളെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

സെപ്തംബര്‍ 19ന് സിംഗപ്പൂരില്‍ വെച്ചായിരുന്നു സുബീന്‍ മരണപ്പെട്ടത്. സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയത്.

സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

സ്വതന്ത്ര, സിനിമാ സംഗീത മേഖലകളില്‍ പ്രശസ്തനാണ് സുബീന്‍ ഗാര്‍ഗ്. അസമീസ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനങ്ങള്‍ ആലപിച്ചിരുന്നത്. ഇമ്രാന്‍ ഹഷ്മിയുടെ ‘ഗാങ്സ്റ്റര്‍’ എന്ന ചിത്രത്തിലെ ‘യാ അലി’ എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നത്. ക്രിഷ് 3-യിലെ ‘ദില്‍ തൂ ഹി ബതാ’ എന്ന ഗാനവും പ്രശസ്തമാണ്. ചാന്ദ്‌നി രാത്, ചന്ദാ, സ്പര്‍ശ് തുടങ്ങിയ ആല്‍ബങ്ങളും ഗാര്‍ഗിന്റേതായുണ്ട്.

ഗായകനെന്നതിലുപരി നടനും സംവിധായകനുമാണ് സുബീന്‍ ഗാര്‍ഗ്. കാഞ്ചന്‍ജംഗ, മിഷന്‍ ചൈന, ദീന്‍ബന്ധു തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. അസമില്‍ അദ്ദേഹത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് ക്ലബുകളാണ് പ്രവര്‍ത്തിക്കുന്നത്.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img