ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങളിലെ ഇസ്രയേൽ ആക്രമണങ്ങളിൽ വൻ വർധന, ആരോഗ്യ സംവിധാനത്തെ തളർത്തി: റെഡ് ക്രോസ്

ഗാസയിൽ സഹായ വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേൽ സൈനിക നടപടികളിലും ആക്രമണങ്ങളിലും കുത്തനെയുള്ള വർധനവുണ്ടായെന്നും, ഗാസയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ഇത് തളർത്തിയെന്നും റെഡ് ക്രോസ്. ഇത് ഗാസയിലെ ആരോഗ്യ മേഖലയിലെ അസൗകര്യങ്ങൾ ഇരട്ടിയാക്കിയെന്നും ജീവകാരുണ്യ സംഘടന ചൂണ്ടിക്കാട്ടി.

മെയ് അവസാനത്തോടെ ഗാസയിൽ വിവിധയിടങ്ങളിൽ യുഎസ്-ഇസ്രയേൽ സഹകരണത്തോടെ പുതിയ സഹായ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചതിന് ശേഷം, തെക്കൻ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ മാത്രം 200 മരണം രേഖപ്പെടുത്തിയതായി ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ പരിക്കേറ്റ 2,200ലേറെ രോഗികളെ ആശുപത്രികളിൽ ചികിത്സിച്ചു. അവരിൽ ഭൂരിഭാഗവും ഇസ്രയേൽ സൈന്യം നടത്തിയ 21ഓളം വ്യത്യസ്ത ആക്രമണങ്ങളിൽ പെട്ടവരായിരുന്നു എന്നും റെഡ് ക്രോസ് കൂട്ടിച്ചേർത്തു.

പരിക്കേറ്റവരിൽ കുട്ടികൾ, കൗമാരക്കാർ, പ്രായമായവർ, അമ്മമാർ എന്നിവരും ഉൾപ്പെടും. തങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷണവും സഹായവും എത്തിക്കാൻ ശ്രമിക്കുകയായിരുന്ന യുവാക്കളും ആൺകുട്ടികളുമാണ് പരിക്കേറ്റവരിൽ കൂടുതലും.

ഇത്തരം ആക്രമണങ്ങൾ മുമ്പൊരിക്കലും ഇല്ലാത്തതാണെന്നും ഐസിആർസി പറഞ്ഞു. കഴിഞ്ഞ വർഷം മുഴുവൻ നടന്ന എല്ലാ ഗാസ ആക്രമണങ്ങളിലും ഉള്ളതിനേക്കാൾ കൂടുതൽ രോഗികളെ, മെയ് അവസാനം മുതൽ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സിച്ചുവെന്നും റെഡ് ക്രോസ് കൂട്ടിച്ചേർത്തു. നിലവിലെ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാ ജീവനക്കാരും സംഭാവന നൽകുന്നുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു.

Hot this week

കെ.എച്ച്.എൻ.എ പുതിയ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചുസാമ്പത്തിക സുതാര്യതയ്ക്കായി സ്വതന്ത്ര പരിശോധന

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA)യുടെ 2023–2025 സാമ്പത്തിക വർഷത്തെ...

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവെച്ച് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച്...

‘പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം’; മന്ത്രി സ്ഥാനത്തിൽ പരിഗണന പ്രതീക്ഷിച്ച് ഷാനി മോൾ ഉസ്മാൻ

മന്ത്രി സ്ഥാനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിലെ നിയുക്ത എം എൽ എ...

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച: നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച

മുഖ്യമന്ത്രി ചർച്ചകൾക്കായി കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം വ്യാഴാഴ്ച ചേരും. ഹൈക്കമാൻഡ് നിരീക്ഷകർ...

‘CPIM ന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആന്റണി

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ...

Topics

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന്...

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന്...

എൽപിജി വിതരണം ശക്തിപ്പെടുത്തി എച്ച്പിസിഎൽ; ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്തത് 4 കോടിയിലധികം സിലിണ്ടറുകൾ

പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ...
spot_img

Related Articles

Popular Categories

spot_img