ബിഹാറില്‍ നിതീഷിന്റെ വലിയ നീക്കം; സർക്കാർ ജോലികളില്‍ വനിതകള്‍ക്കുള്ള 35 % സംവരണം സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമാക്കി

ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിതീഷ് കുമാറിന്റെ വലിയ നീക്കം. സംസ്ഥാനത്തെ സർക്കാർ തസ്തികകളില്‍ വനിതകള്‍ക്കുള്ള 35 ശതമാനം സംവരണം ബിഹാറില്‍ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായിചുരുക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മുന്‍പ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ത്രീകള്‍ക്കും ഈ സംവരണാവകാശം ലഭിച്ചിരുന്നു. 2016 ജൂലൈയില്‍ നിതീഷ് കുമാർ തന്നെ നേതൃത്വം കൊടുത്ത സർക്കാരാണ് സ്ത്രീകള്‍ക്ക് സർക്കാർ ജോലികളില്‍ 35 ശതമാനം സംവരണം അവതരിപ്പിച്ചത്. എന്നാല്‍, സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി സംവരണം പരിഷ്കരിക്കാനാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.

സംസ്ഥാന സർക്കാരിൻ്റെ എല്ലാ തസ്തികകളിലും സംവരണം ബാധകമായിരിക്കും. ബിഹാറിൽ സ്ഥിരതാമസമാക്കിയവരാണ് സംവരണ പരിധിയില്‍ വരിക. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍പരിശീലനം നല്‍കാനും യൂത്ത് കമ്മീഷന്‍ രൂപവല്‍ക്കരിക്കാനും ബിഹാർ സർക്കാർ തീരുമാനിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് യൂത്ത് കമ്മീഷന്‍ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരുന്നു.

കഴിഞ്ഞമാസം, സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുകയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 400 രൂപയില്‍ നിന്ന് 1,100 രൂപയായാണ് പെന്‍ഷന്‍ തുക വർധിപ്പിച്ചത്. ജൂലൈ മാസം മുതൽ എല്ലാ ഗുണഭോക്താക്കൾക്കും വർധിപ്പിച്ച നിരക്കിൽ പെൻഷൻ ലഭിക്കുമെന്നും നീതീഷ് കുമാർ എക്സിലൂടെ അറിയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിതീഷ് കുമാറിന്റെ വമ്പൻ പ്രഖ്യാപനങ്ങള്‍ എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍, പുരുഷന്മാർ മഹാഗത്ബന്ധന് വോട്ടുചെയ്യുമെന്നും സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍കുമെന്നുമാണ് മെയ് മാസം സംസ്ഥാനത്ത് നടന്ന പ്രീ പോള്‍ സർവേയിലെ കണ്ടെത്തല്‍. ഇങ്ക്ഇൻസൈറ്റ് പുറത്തിറക്കിയ അഭിപ്രായ വോട്ടെടുപ്പിൽ, വനിതകളിൽ ബഹുഭൂരിപക്ഷവും ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാറിനെയാണ്. അതേസമയം, യുവാക്കളുടെ പരിഗണനയിലുള്ളത് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവാണെന്നും അഭിപ്രായ സർവേ പറയുന്നു. ഈ സർവേയ്ക്ക് പിന്നാലെയാണ് സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനങ്ങള്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

Hot this week

മമത ബാനർജി നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക്; ഇന്നുമുതൽ ജോലിയ്ക്ക് ഹാജരാകേണ്ടെന്ന് നിർദേശം

പശ്ചിമ ബംഗാളിൽ മമത ബാനർജി നിയമിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ...

ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് – ഇലക്ഷൻ വിജയാഘോഷം മെയ് 10ന്

കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്  ഉണ്ടായ അത്യുജ്ജല...

കാനഡയിൽ ബൈബിൾ പ്രഭാഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ  ശക്തമായ പ്രതിഷേധം

കാനഡയിൽ ബൈബിൾ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾക്കും വിശ്വാസപ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ 'ബിൽ...

സൊറോസ് ഫെലോഷിപ്പ് 2026: 11 ഇന്ത്യൻ വംശജർക്ക് അഭിമാന നേട്ടം

 അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ 'പോൾ...

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടി: ആയിരക്കണക്കിന് കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് ലൈസൻസ് നഷ്ടം

അമേരിക്കയിൽ കുടിയേറ്റ പശ്ചാത്തലമുള്ള ട്രക്ക് ഡ്രൈവർമാരെ ബാധിക്കുന്ന പുതിയ കടുത്ത നടപടികളോടെ...

Topics

ഐഒസി പെൻസിൽവാനിയ ചാപ്റ്റർ കേരളാ ഇലെക്ഷൻ വിജയാഘോഷവും വാർഷിക ജനറൽ ബോഡി യോഗവും മെയ് 7ന്

ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ, കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വിജയത്തിന്റെ ഭാഗമായി വിജയാഘോഷം സംഘടിപ്പിക്കുന്നു. മെയ് 7 വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്ക് പമ്പാ കമ്മ്യൂണിറ്റി സെൻറ്ററിൽ (9726 Bustleton Ave, Philadelphia, PA 19115) വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. ഈ ചടങ്ങിനോടനുബന്ധിച്ച് വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. എല്ലാ അംഗങ്ങളും സന്നിഹിതരായി പരിപാടി വിജയകരമാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാരവാഹികൾ:ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാൻമാർ ജോർജ് ഓലിക്കൽ, ജീമോൻ ജോർജ്, പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയൽ, വൈസ് പ്രസിഡന്റുമാർ അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, രാജൻ കുര്യൻ, ജനറൽ സെക്രട്ടറി സുമോദ് ടി നെല്ലികാല, സെക്രട്ടറിമാർ എൽദോ വർഗീസ്, ഷാജി സാമുവൽ, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, ജോയിന്റ് ട്രഷറർ ഷാജി സുകുമാരൻ, ഐ.ടി കോഓർഡിനേറ്റർ സാജൻ വർഗീസ്, ഫണ്ട് റെയ്സിംഗ് ചെയർമാൻ ജെയിംസ് പീറ്റർ, പ്രോഗ്രാം കോഓർഡിനേറ്റർമാർ തോമസ്കുട്ടി വർഗീസ്, ഫെയ്ത്ത് എൽദോ, മെമ്പർഷിപ്പ് കോഓർഡിനേറ്റർ ജോൺ ചാക്കോ എന്നിവർ ഉൾപ്പെടെ കമ്മിറ്റി അംഗങ്ങൾ പ്രവർത്തിക്കുന്നു. കമ്മിറ്റി അംഗങ്ങളായ ജോസ് കുന്നേൽ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജൈസൺ വർഗീസ്, റിജി ജോർജ്, ജോൺ സാമുവൽ, തോമസ് ചാണ്ടി, ജിജോമോൻ ജോസഫ്, ജോബി ജോൺ, കോരാ ചെറിയാൻ, മാർഷൽ വർഗീസ്, ജോൺസൺ മാത്യു, ഗീവർഗീസ് ജോൺ, സ്റ്റാൻലി ജോർജ്, ബിമൽ ജോൺ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വിജയാഘോഷത്തിലും ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കണമെന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.

ഇന്ത്യൻ -അമേരിക്കൻ നേഴ്സസ്  അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ് ) നേഴ്സ് ഡേ ആഘോഷിച്ചു

ഗാർലൻഡ് ബ്രോഡ് വേയിലെ ICEC ഹാളിൽ വെച്ചു നടന്ന ഗംഭീരമായ പരിപാടിയിൽ...

കെ.എച്ച്.എൻ.എ പുതിയ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചുസാമ്പത്തിക സുതാര്യതയ്ക്കായി സ്വതന്ത്ര പരിശോധന

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA)യുടെ 2023–2025 സാമ്പത്തിക വർഷത്തെ...
spot_img

Related Articles

Popular Categories

spot_img