ഉത്തരേന്ത്യയെ വലച്ച് മഴ;ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു,വിമാന സർവീസുകളും തടസപ്പെട്ടു

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ജനജീവിതം സംതംഭിച്ചു. ഡൽഹിയിൽ വിവിധയിടങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഗതാഗത മേഖലയും തടസപ്പെട്ടു. പല വിമാനങ്ങളും വഴിതിരിച്ച് വിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും നാളെയോടെ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബുധനാഴ്ച ഡൽഹിയിൽ 60 മില്ലിമീറ്റർ മഴ പെയ്തിരുന്നു. മഴയെ തുടർന്ന് റോഡുകളിലെയും കവലകളിലേയും അഴുക്കുചാലുകൾ നിറഞ്ഞൊഴുകിയതിനാൽ ഗതാഗത വ്യാപകമായി തടസപ്പെട്ടു. ഔട്ടർ റിംഗ് റോഡ്, മഥുര റോഡ്, റിംഗ് റോഡിന്റെ ചില ഭാഗങ്ങൾ, ഐടിഒ, മഹിപാൽപൂർ, ബിഷംബർ ദാസ് മാർഗ്, ശാസ്ത്രി പാർക്ക്, കശ്മീരി ഗേറ്റ്, വെസ്റ്റ് പട്ടേൽ നഗർ, കൈലാഷ് കോളനി, കൃഷ്ണ നഗർ എന്നിവിടങ്ങളിലെല്ലാം നീണ്ട ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. ചിലയിടങ്ങളിൽ വൈകുന്നേരം വരെ ഗതാഗതക്കുരുക്ക് നീണ്ടുനിന്നു.

വാഹനമോടിക്കുന്ന നിരവധിപ്പേർ മഴക്കാലത്ത് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും റോഡുകൾ വൃത്തിയാക്കാൻ ഡൽഹി ട്രാഫിക് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

“കനത്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു, ഇത് വാഹന ഗതാഗതം തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. വാഹനമോടിക്കുന്നവർക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത്, ഗതാഗതം നിയന്ത്രിക്കുന്നതിനും പമ്പുകൾ ഉപയോഗിച്ച് തെരുവുകളിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനായി ആവശ്യമുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചു”, അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) ദിനേശ് കുമാർ ഗുപ്ത പറഞ്ഞു.

Hot this week

നരേന്ദ്ര മോദി പുകഴ്ത്തിയ ‘അത്ഭുത മരം’; ഇലയും കായും പൂവുമെല്ലാം ആരോഗ്യത്തിന് ഉത്തമം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പുകഴ്ത്തുന്ന മരമാണ് മുരിങ്ങ. മുരിങ്ങയുടെ ആരോഗ്യ...

ഇപ്പോഴും കരയുകയാണോ? ഹസ്തദാന വിവാദത്തില്‍ പാക് താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍

ഏഷ്യാ കപ്പിലെ വിവാദങ്ങളില്‍ പാക് താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍. ലാഹോറില്‍...

ഇനി മുതൽ ചെക്കുകൾ അതേ ദിവസം തന്നെ ബാങ്കിൽ പാസാക്കും;കൊടുക്കുന്ന അന്ന് തന്നെ പണം കിട്ടും

ഭൂരിഭാഗം പണമിടപാടുകളും ഡിജിറ്റലായതുകൊണ്ട് ഇപ്പോ കയ്യിൽ പണം കൊണ്ടു നടക്കുക, ബാങ്കിൽ...

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാകാൻ അബിൻ വർക്കി അർഹനായിരുന്നു: ചാണ്ടി ഉമ്മൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമന വിവാദത്തിൽ അബിൻ വർക്കിക്ക് പിന്തുണയുമായി ചാണ്ടി...

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കി; ഡൊണാള്‍ഡ് ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Topics

അയോധ്യയിൽ 200 കോടി രൂപയുടെ ‘അഴിമതി’; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

അയോധ്യ മുനിസിപ്പൽ കോർപ്പറേഷനിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ്...

ബിഹാർ തെരഞ്ഞെടുപ്പ്: പത്ത് റാലികളിൽ പങ്കെടുക്കാൻ മോദി; പ്രസംഗം എൽഇഡി സ്ക്രീൻ വാനുകളിൽ തത്സമയ സംപ്രേഷണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 10 റാലികളിൽ പങ്കെടുക്കും. 20...

വിഎസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു....
spot_img

Related Articles

Popular Categories

spot_img