ജാനകി എന്നത് ജാനകി വി; ‘വി ഫോർ…… വി ശിവൻകുട്ടി’; പരിഹാസവുമായി മന്ത്രി ശിവൻകുട്ടിയും സംവിധായകൻ ലിജോയും

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ കേന്ദ്ര സെൻസർ ബോർഡിനെതിരെ മന്ത്രി വി ശിവൻകുട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും. സിനിമയിലെ കഥാപാത്രത്തിന്റെ പേര് ‘ജാനകി വി’ എന്നാക്കണമെന്നായിരുന്നു സെൻസർ ബോർഡ് നിലപാട്.

മന്ത്രിയുടെ മുഴുവൻ പേരായ ‘വി ശിവൻകുട്ടി’എന്ന് എഴുതിയ പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്. സിബിഎഫ്സിയുടെ നടപടിയെ പരിഹസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി. ‘വി ഫോർ……’ എന്ന് എഴുതിയ പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്….

ജെഎസ്കെ വിവാദത്തിൽ ഇതിന് മുമ്പും സിബിഎഫ്സിയെ ട്രോളി മന്ത്രി രംഗത്തു വന്നിട്ടുണ്ട്. ജാനകിയെന്നത് സീതാദേവിയുടെ മറ്റൊരു പേരായതിനാലാണ് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത് എന്ന സിബിഎഫ്സിയുടെ വാദത്തിനെയാണ് അന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചത്. ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!’ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

അതേസമയം സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര് മാറ്റാം എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.

Hot this week

മനോലോ മാര്‍ക്വേസ് എത്തിയിട്ടും രക്ഷയില്ല!, ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഒന്‍പത് വര്‍ഷത്തിനിടെയിലെ ഏറ്റവും മോശം സ്ഥാനത്ത്

ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം. ഒന്‍പത് വര്‍ഷത്തിനിടെയിലെ...

ടെന്നീസ് താരത്തെ വെടിവെച്ച കൊന്ന കേസിൽ അച്ഛൻ്റെ മൊഴി പുറത്ത്; “മകളുടെ ചെലവിലാണ്...

ടെന്നീസ് താരം രാധിക യാദവിന്റേത് ദുരഭിമാനക്കൊലയെന്ന് എഫ്ഐആർ. മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന...

കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ നടപടി വേണമെന്ന് നേതാക്കള്‍; മിണ്ടാതെ ദേശീയ നേതൃത്വം

കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ-സംസ്ഥാന നേതാക്കള്‍....

ബഹിരാകാശ നിലയത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ശുഭാന്‍ഷുവും സംഘവും ജൂലൈ 14ന് ഭൂമിയിലേക്ക് മടങ്ങും

ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ക്യാപ്റ്റനായ നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ നിന്ന്...

ആരോഗ്യരംഗത്ത് പുതിയൊരു നേട്ടം കൂടി; സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സിച്ച് ഭേദമാക്കി ആരോഗ്യ വകുപ്പ്

ആരോഗ്യരംഗത്ത് പുതിയൊരു നേട്ടം കൂടി കൈവരിച്ച് കേരളം. കുട്ടികളെ ബാധിക്കുന്ന ഗുരുതര...

Topics

ചാണ്ടി ഉമ്മന്റേയും പിസി വിഷ്ണുനാഥിന്റെയും നേതൃത്വത്തില്‍; കോണ്‍ഗ്രസ് എ ഗ്രൂപ്പ് വീണ്ടും സജീവമാകാനൊരുങ്ങുന്നു

കോണ്‍ഗ്രസില്‍ ചാണ്ടി ഉമ്മന്റെയും പി സി വിഷ്ണുനാഥിന്റേയും നേതൃത്വത്തില്‍ പഴയ എ...

ലോര്‍ഡ്സ് ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ്...

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിലേക്ക്, ബുക്കിംഗ് തുടങ്ങി

പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ 2025 ജൂലൈ 17...
spot_img

Related Articles

Popular Categories

spot_img