ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനൽ; സെമിയിൽ നാണംകെട്ട് റയൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

ക്ലബ് ലോകകപ്പില്‍ ചെൽസിക്കായി അവസാന ഒമ്പത് ഗോളുകൾ ഒമ്പത് വ്യത്യസ്‌ത കളിക്കാരാണ് നേടിയത്. ജോവോ പെഡ്രോയുടെ ഫോമും മികച്ച ടീം പ്രകടനവും ഉപയോഗിച്ച്, പരിക്കിന്‍റെ ആശങ്കകൾക്കിടയിലും ചെൽസി മറ്റൊരു അഭിമാനകരമായ കിരീടം നേടാനാണ് ലക്ഷ്യമിടുന്നത്.

Hot this week

വെള്ളാര്‍മല സ്‌കൂള്‍ മനക്കരുത്ത് കൊണ്ട് മറികടന്ന പാഠപുസ്തകം

ദുരന്തങ്ങള്‍ എവിടെ ഉണ്ടായാലും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക അവിടുത്തെ കുഞ്ഞുങ്ങളെ...

ഇന്ത്യക്ക് മേൽ 20-25 ശതമാനം വരെ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ്

ഇന്ത്യക്ക് മേൽ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...

കെ എസ് അനിൽകുമാർ ശുപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് തടഞ്ഞ് VC; വിട്ടുവീഴ്ചയില്ലാതെ മോഹനൻ കുന്നുമ്മൽ

സസ്പെൻഷൻ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ...

റഷ്യയിലെ ഭൂചലനം: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം; ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

റഷ്യയുടെ കാംചാക്ക തീരത്ത് ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍ തീരങ്ങളില്‍...

IAS തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ്...

Topics

അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; സംസ്കാരം വൈകിട്ടോടെ

ഷാർജയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം...

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി...

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ...
spot_img

Related Articles

Popular Categories

spot_img