സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ തുടങ്ങാം; പ്രവർത്തനാനുമതി നൽകി ഇൻസ്പേസ്

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകി. സ്റ്റാർലിങ്കിന് ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ തുടങ്ങാമെന്ന് നാഷണൽ സ്പെയ്സ് പ്രൊമോഷൻ ഓതറൈസേഷൻ സെന്റർ വ്യക്തമാക്കി. അഞ്ച് വർഷത്തേക്കുള്ള അനുമതിയാണ് ലഭിച്ചത്.

സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസിന്‍റെ അനുമതി ലഭിച്ചത്. നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി നൽകിയിരുന്നു.

ഡൽഹി കേന്ദ്രീകരിച്ചാണ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രവർത്തിക്കുന്നത്. സ്റ്റാര്‍ലിങ്ക് ജനറേഷൻ-1 എൽഇഒ വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങല്‍ നൽകാനുള്ള അനുമതിയാണ് നൽകിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷൻ-1.

സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകിയിട്ടുണ്ട്. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്.

ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലടക്കം അതിവേഗ ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് തീരുമാനം സഹായകരമാകും. സര്‍ക്കാര്‍ വകുപ്പുകളിൽ നിന്നടക്കം അനുമതി ലഭിച്ചശേഷമായിരിക്കും പ്രവര്‍ത്തനമാരംഭിക്കാനാകുക.

Hot this week

ഡല്‍ഹി സ്‌ഫോടനം; കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കാൻ നിർദേശം

ഡല്‍ഹി സ്‌ഫോടനം കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കാൻ...

ഡൽഹി സ്ഫോടനം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി...

ഡൽഹി സ്ഫോടനം; ഉണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് ഡൽഹി പൊലീസ്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് ഡൽഹി...

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം; 10 മരണം, 26 പേർക്ക് പരുക്ക്

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കൂടുതൽ പേർ മരിച്ചതായി സൂചന. നിലവിൽ...

ബിജെപി മുഴുവൻ സ്ഥാനാർഥികളെയും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും, അഴിമതി രഹിത ഭരണം കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുഴുവൻ സ്ഥാനാർഥികളെയും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന...

Topics

ഫെഡറൽ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനു യുഎസ് സെനറ്റ് വോട്ട്

40 ദിവസത്തെ ചരിത്രപരമായ ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ട്, ഹൗസ് പാസാക്കിയ സ്റ്റോപ്പ്...

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല, ഇടുക്കി ഡാമിൽ ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും: മന്ത്രി കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വാൽവുകളിൽ...

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടം, വോട്ടെണ്ണൽ ഡിസംബർ 13ന്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ....
spot_img

Related Articles

Popular Categories

spot_img