Home Travel ‘പുറത്ത്, ഗ്ലാമറസ് എന്‍ആർഐ ജീവിതം, ജീവിക്കാന്‍ കഴിക്കുന്നത് ഇൻസ്റ്റൻറ് നൂഡിൽസ്’; യുവാവിന്‍റെ കുറിപ്പ്!

‘പുറത്ത്, ഗ്ലാമറസ് എന്‍ആർഐ ജീവിതം, ജീവിക്കാന്‍ കഴിക്കുന്നത് ഇൻസ്റ്റൻറ് നൂഡിൽസ്’; യുവാവിന്‍റെ കുറിപ്പ്!

0

വിദേശത്ത് പോയാല്‍ ജീവിതം സെറ്റായെന്നാണ് മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ വിശ്വാസം. ഇന്ത്യയില്‍ നിന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് സുഖജീവിതം തേടി കുടിയേറുന്നത്. കൂടുതല്‍ പണവും സൗകര്യങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാനകാരണം. എന്നാല്‍, കരുതുന്നത് പോലെ അത്ര മനോഹരമാണോ വിദേശ ജീവിതം? അല്ലെന്നും പട്ടിണി കിടക്കാതിരിക്കാന്‍ നൂഡിൽസ് മാത്രമാണ് കഴിക്കുന്നതെന്നുമുള്ള ഒരു എന്‍ആര്‍ഐ ഇന്ത്യക്കാരന്‍റെ കുറിപ്പ് വൈറൽ

‘ഞാൻ വിദേശത്താണ് താമസിക്കുന്നതെന്ന് എന്‍റെ സുഹൃത്തുക്കളോട് പറയുമ്പോഴെല്ലാം, ഞാൻ ഒരു മാളികയിലാണ് താമസിക്കുന്നതെന്ന് അവർ കരുതുന്നു’ എന്നാണ് റെഡ്ഡിറ്റ് ഉപഭോക്താവായ യുവാവ് തന്‍റെ കുറിപ്പ് തുടങ്ങുന്നത്. എന്തുകൊണ്ടാണ് നാട്ടിലുള്ളവരെല്ലാം ഒരു എന്‍ആര്‍ഐ ആണെന്ന് പറയുമ്പോൾ പണം സമ്പാദിക്കുന്നെന്നും മാളികയില്‍ താമസിക്കുന്നെന്നും കരുതുന്നതെന്ന ചോദ്യം യുവാവ് ചോദിക്കുന്നു. പിന്നാലെ അദ്ദേഹം യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു. താന്‍ താമസിക്കുന്നത് വളരെ ചെറിയ ഒരു അപ്പാര്‍ട്ട്മെന്‍റിലാണെന്നും ഇന്‍സ്റ്റന്‍റ് നൂഡില്‍സ് കഴിച്ചാണ് ജീവിക്കുന്നതെന്നും യുവാവ് എഴുതി. മാത്രമല്ല, മറ്റ് എന്‍ആര്‍ഐകളില്‍ പലരും സമാനമായ ജീവിതമാണ് നയിക്കുന്നതെന്നും യുവാവ് എഴുതി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version