ഇരുപത്തിനാലാം ദിവസം രണ്ട് കോടി കളക്ഷനു മുകളില്‍, സിതാരെ സമീൻ പര്‍ ആകെ നേടിയത്?

ആമിര്‍ ഖാൻ നായകനായി വന്ന ചിത്രം ആണ് സിതാരെ സമീൻ പര്‍. സമീപകാല പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ ആശങ്കയോടെയാണ് ആമിര്‍ ഖാൻ ആരാധകര്‍ സിതാരെ സമീൻ പര്‍ കാണാനെത്തിയത്. എന്നാല്‍ സിതാരെ സമീൻ പര്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇരുപത്തിനാലാം ദിവസം രണ്ട് കോടിക്ക് മുകളില്‍ കളക്ഷൻ നേടിയ സിതാരെ സമീൻ പര്‍ ആഗോള ബോക്സ് ഓഫീസില്‍ 242.5 കോടി രൂപ നേടി എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ഒടിടി റിലീസ് വേണ്ടെന്ന് വച്ച് തിയറ്ററുകളിലേക്ക് മാത്രമായാണ് സിതാരെ സമീൻ പര്‍ എത്തിച്ചിരിക്കുന്നത്. സിതാരെ സമീൻ പര്‍ സ്‍പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കായി ഒരുക്കിയതാണെങ്കിലും താരെ സമീൻ പറിന്റെ തുടര്‍ച്ചയെന്നോണമാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. ആമിര്‍ ഖാനായിരുന്നു നിര്‍മാണവും. എന്നാല്‍ സിതാരെ സമീൻ പര്‍ സംവിധാനം ചെയ്‍തിരിക്കുന്നത് ആര്‍ എസ് പ്രസന്നയാണ്.

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് മുമ്പ് വന്ന ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നുന്നു അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.

ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

Hot this week

‘ടിവികെ അഴിമതി ചെയ്യില്ല, എനിക്ക് അതിന്റെ ആവശ്യമില്ല’; ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം’; വിജയ്

രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ്...

ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച

ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി...

എഡ്യു വിഷന്‍: അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് തിങ്കളാഴ്ച മുതല്‍

അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ (ജനുവരി...

വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി...

Topics

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...
spot_img

Related Articles

Popular Categories

spot_img