ആരാധകരെ മറക്കാതെ അല്ലു അർജുൻ; സഹോദരന്റെ വിവാഹ വിരുന്നിലേക്ക് പ്രത്യേക ക്ഷണം

തന്റെ ആരാധകരെ ‘ആർമി’ എന്ന് വിളിക്കുന്ന താരമാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ദേശീയ അവാർഡ് നേട്ടം മുതൽ ഫിലിം ഫെയർ അവാർഡുകൾ വരെ തന്റെ എല്ലാ വിജയങ്ങളും ആരാധകർക്ക് സമർപ്പിക്കുന്ന താരം, വീണ്ടും അവരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. സഹോദരൻ അല്ലു സിരീഷിന്റെ വിവാഹ റിസപ്ഷനിലേക്ക് ആരാധകരെ നേരിട്ട് ക്ഷണിച്ച് കൊണ്ടാണ് താരം മാതൃകയായിരിക്കുന്നത്.

അല്ലു സിരീഷും നയനിക റെഡ്ഡിയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള റിസപ്ഷൻ അല്ലു സ്റ്റുഡിയോയിലാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങായിരുന്നു ഇത്. എന്നാൽ ഈ സ്വകാര്യ ചടങ്ങിലും തന്റെ ആരാധകർക്ക് ഇടം നൽകാൻ അല്ലു അർജുൻ മറന്നില്ല.

സാധാരണ സിനിമാ താരങ്ങൾ കുടുംബവുമൊത്തുള്ള ചടങ്ങുകൾ അതീവ രഹസ്യമായും ആഡംബരമായും നടത്തുമ്പോൾ, അല്ലു അർജുൻ തന്റെ ആരാധകരെ ചടങ്ങിലേക്ക് ക്ഷണിക്കുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത് ‌ഞെട്ടിച്ചിരിക്കുകയാണ്. ചടങ്ങിനെത്തിയ ആരാധകരോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും അവരുടെ ക്ഷേമങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന അല്ലുവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പരിപാടിക്കെത്തിയ ഓരോ ആരാധകനും അവിടെ കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്താൻ താരം പ്രത്യേകം ശ്രദ്ധിക്കുന്നതും വീഡിയോയിൽ കാണാം.

തന്റെ വിജയങ്ങൾക്ക് പിന്നിൽ ആരാധകരാണെന്ന് എപ്പോഴും പറയാറുള്ള താരം, ഈ പ്രവൃത്തിയിലൂടെ അവർ തന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. സിനിമാ ലോകത്ത് വളരെ അപൂർവമായി മാത്രം കാണുന്ന ഇത്തരം രീതികൾ അല്ലു അർജുൻ എന്ന താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരിക്കുകയാണ്. തന്റെ നേട്ടങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ സുപ്രധാനമായ കുടുംബ നിമിഷങ്ങളിലും ആരാധകരെ ചേർത്തുനിർത്തുന്ന അല്ലു അർജുനെ സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img