രഹസ്യമായി കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് തകര്‍ന്ന ദാമ്പത്യത്തിന്റെ ലക്ഷണം; വിവാഹമോചന കേസുകളില്‍ തെളിവാക്കാമെന്ന് സുപ്രീം കോടതി

വിവാഹമോചന കേസുകളില്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പങ്കാളിക്കെതിരെ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

ഭാര്യയുടെ അറിവില്ലാതെ ടെലിഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശ ലംഘനമാണെന്നും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി.

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഒളിഞ്ഞുനോക്കുന്നത് ബന്ധത്തിന്റെ തകര്‍ച്ചയുടെ ലക്ഷണമാണെന്നാണ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്.

പങ്കാളികളെ പരസ്പരം ഒളിഞ്ഞു നോക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ഗാര്‍ഹിക ഐക്യത്തെയും ദാമ്പത്യ ബന്ധങ്ങളെയും അപകടത്തിലാക്കുമെന്ന് ചില വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു വാദം നിലനില്‍ക്കുമെന്ന് കരുതുന്നില്ല. കാരണം പങ്കാളികള്‍ പരസ്പരം ഒളിഞ്ഞുനോക്കുന്ന ഘട്ടമെത്തിയിട്ടുണ്ടെങ്കില്‍ അതു തന്നെ ബന്ധം തകര്‍ന്നതിന്റെ ലക്ഷണമാണ്. പരസ്പരമുള്ള വിശ്വാസക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എസ്.സി. ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചു കൊണ്ട് പറഞ്ഞു.

ഭാര്യക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവായി ഫോണ്‍ റെക്കോര്‍ഡുകള്‍ സമര്‍പ്പിക്കാന്‍ ബത്തിന്‍ഡ കുടുംബ കോടതിയായിരുന്നു ഭര്‍ത്താവിന് അനുമതി നല്‍കിയത്. ഇതിനെതിരെ ഭാര്യ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുമതിയില്ലാതെയാണ് ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തതെന്നും ഇത് തെളിവായി സ്വീകരിക്കുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശ ലംഘനമാണെന്നുമായിരുന്നു ഭാര്യ വാദിച്ചത്. ഈ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി.

Hot this week

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; യുപി സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം...

ഓസ്കാർ ഇങ്ങെത്തി! അവതാരകയായി പ്രിയങ്ക ചോപ്രയും; എവിടെ, എപ്പോൾ കാണാം

2026ലെ 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങിനായി ഒരുങ്ങുകയാണ് ഹോളിവുഡ്. ലോസ്...

ഹോണ്ടാ കാർ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഇതാണ് പറ്റിയ സമയം

ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട് ഹോണ്ട കാറുകൾക്ക്. ഒരു പുത്തൻ...

രാഹുലിന്റെ ഗ്യാരന്റി കാർഡുകൾ കേരളത്തിലും; കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകൾ പ്രഖ്യാപിക്കും

കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസിന്റെ വൻ വിജയത്തിന് അടിത്തറയിട്ട രാഹുൽ ഗാന്ധിയുടെ ‘ഗ്യാരന്റി...

“പാർട്ടിക്കൊപ്പം തുടരും”; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ

പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ....

Topics

ചെന്നൈയിൽ കോടികളുടെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നയൻതാര; അയൽക്കാരായി രജനിയും ധനുഷും

ചെന്നൈയിലെ പോയസ് ഗാർഡനിൽ ആഡംബര വസതി സ്വന്തമാക്കി നടി നയൻതാരയും പങ്കാളി...

കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ ‘ജോക്കി’; ഒടിടി സ്ട്രീമിങ് ആരംഭിച്ചു

കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരിച്ച 'ജോക്കി' എന്ന തമിഴ് ആക്ഷൻ...

ആരാധകരെ മറക്കാതെ അല്ലു അർജുൻ; സഹോദരന്റെ വിവാഹ വിരുന്നിലേക്ക് പ്രത്യേക ക്ഷണം

തന്റെ ആരാധകരെ 'ആർമി' എന്ന് വിളിക്കുന്ന താരമാണ് ഐക്കൺ സ്റ്റാർ അല്ലു...
spot_img

Related Articles

Popular Categories

spot_img