ശുഭാംശുവിന് ഭൂമിയില്‍ തിരിച്ചെത്തിയാലുടന്‍ ഇന്ത്യയിലേക്ക് വരാനാകില്ല; ഏഴ് ദിവസം നിരീക്ഷണം

 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) 18 ദിവസം ചെലവഴിച്ച് ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 സഞ്ചാരികളെ കാത്തിരിക്കുന്നത് ഏഴ് ദിവസത്തെ നിരീക്ഷണ കാലയളവ്. ആക്സിയം 4 ദൗത്യ സംഘം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാലിഫോർണിയക്കടുത്ത് കടലിൽ ഇറങ്ങിയാൽ തുടർന്ന് സ്പേസ്എക്‌സിന്‍റെ റിക്കവറി കപ്പല്‍ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഒരാഴ്‌ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന് ഇവര്‍ വിധേയരാകും.

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്.

ആക്‌സിയം 4 സംഘാംഗങ്ങളുടെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിലാണ്. അവിടെ യാത്രികർ ഒരാഴ്ച വിശ്രമിക്കും. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക വിലയിരുത്തലുകൾ നടത്തും.

Hot this week

ഇന്ത്യയിൽ കളിക്കാൻ ആവില്ലെന്ന് ബംഗ്ലാദേശ്; ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി; പകരം സ്കോട്ട്‌ലൻഡ് കളിക്കും

ബംഗ്ലാദേശിനെ ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി. സ്കോട്ട്ലൻഡ് പകരം...

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും’; കെ സുധാകരൻ

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ...

ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ...

Topics

മോഹൻലാൽ തരുൺ മൂർത്തി ചിത്രം L366 ഷൂട്ടിംഗ് ആരംഭിച്ചു

ലാലേട്ടൻ തരുൺ മൂർത്തി ചിത്രം L366ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയിൽ നടന്ന...

‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന്...

ഡാലസിലെ  കഠിനമായ ശൈത്യത്തെ നേരിടാൻ താൽക്കാലിക അഭയകേന്ദ്രം

ഡാലസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാലസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന്...
spot_img

Related Articles

Popular Categories

spot_img