കൊടുത്താല്‍ ലോര്‍ഡ്സിലും കിട്ടും, ഇംഗ്ലണ്ട് സമയം പാഴാക്കയതിന് കൈയടിച്ച ഇന്ത്യക്ക് മറുപടിയുമായി ബെന്‍ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമയം പാഴാക്കല്‍ തന്ത്രത്തിനെതിരെ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയതിന്‍റെ ചൂടാറും മുമ്പ് മറുപടിയുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. മൂന്നാം ദിനം അവസാന മിനിറ്റുകളില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളി ജസ്പ്രീത് ബുമ്രയുടെ പന്ത് കൈയില്‍ കൊണ്ടതോടെ വേദന മാറ്റാന്‍ ഫിസിയോയുടെ സഹായം തേടിയിരുന്നു.

സമയം പാഴാക്കാനുള്ള ഇംഗ്ലണ്ട് താരങ്ങളുടെ ശ്രമമാണിതെന്ന് പറഞ്ഞ് ഇതിനെതിരെ രൂക്ഷമായാണ് ഇന്ത്യൻ താരങ്ങള്‍ പ്രതികരിച്ചത്. ഇന്ത്യൻ താരങ്ങള്‍ കൂട്ടത്തോടെ കൈയടിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നാലാം ദിനം അവസാന സെഷനില്‍ ഇന്ത്യയുടെ ഊഴമായിരുന്നു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടമായി പതറുമ്പോള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപാണ് ക്രീസിലെത്തിയത്.

ബ്രെയ്ഡന്‍ കാര്‍സിന്‍റെ ഓവറില്‍ ആകാശ് ദീപിന്‍റെ തുടയില്‍ തട്ടിയ പന്തില്‍ ഇംഗ്ലണ്ട് എല്‍ബിഡബ്ല്യുവിനായി റിവ്യു എടുത്തെങ്കിലും നോട്ടൗട്ടായി. ഇതിന് പിന്നാലെ ആകാശ് ദീപ് ഫിസിയോയുടെ സഹായം തേടി. ഫിസിയോ എത്തി പരിശോധിച്ച് വേദന കുറയാനുള്ള സ്പ്രേ അടിച്ചശേഷമാണ് ആകാശ് ദീപ് ബാറ്റിംഗ് തുടര്‍ന്നത്. ഈ സമയമത്രയും ഇംഗ്ലണ്ട് താരങ്ങൾ സമയം നഷ്ടമാകുന്നതിലെ നിരാശപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ബ്രെയ്ഡന്‍ കാര്‍സ് എറി‍ഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്ത് ആകാശ് ദീപ് ഫലപ്രദമായി പ്രതിരോധിച്ചു.

Hot this week

‘ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്’; സജി ചെറിയാൻ

ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്ന് മന്ത്രി...

ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുത്തേക്കില്ല

ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന.ഈജിപ്തിൽ നടക്കുന്ന...

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ല’; വീഴ്ചകള്‍ നിരത്തി ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ള...

പാലക്കാട് ഔദ്യോഗിക പരിപാടികളിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; എംഎൽഎ ഫണ്ടിൽ നിർമിച്ച റോഡ് ഉദ്ഘാടനം നാളെ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിയോജകമണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ സജീവമാകുന്നു. പാലക്കാട്...

ശബരിമല സ്വര്‍ണക്കൊള്ള; രണ്ടാം എഫ്‌ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാം എഫ്‌ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍....

Topics

‘അവിശ്വാസികള്‍ സ്വര്‍ണം മോഷ്ടിച്ചത് പുറത്തറിഞ്ഞത് ഭഗവാന്റെ ഇച്ഛമൂലം, മണ്ഡലകാലത്തിന് മുന്‍പ് ശബരിമലയില്‍ ദേവപ്രശ്‌നം നടത്തണം’; വിശ്വഹിന്ദു പരിഷത്ത്

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയില്‍ ദേവപ്രശ്നം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ശബരിമലയിലെ...

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റം, പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു: അമിത് ഷാ

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...

ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്; നവംബര്‍ ഒന്ന് മുതല്‍ ആകെ 130 ശതമാനം തീരുവ

ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img