ഒടുവില്‍ കിരീടപ്പോരില്‍ കാലിടറി അല്‍കാരസ്, വിംബിള്‍ഡണില്‍ മുത്തമിട്ട് സിന്നര്‍

വിംബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി ഇറ്റലിയുടെ യാനിക് സിന്നർ. സ്പാനിഷ് താരവും നിലവിലെ ചാമ്പ്യനുമായിരുന്ന കാർലോസ് അൽകാരസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ കന്നി വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 4-6, 6-4, 6-4, 6-4. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോർഡും സിന്നർ സ്വന്തമാക്കി. ഗ്രാൻസ്ലാം ഫൈനലിൽ കാർലോസ് അൽകാരിസിന്‍റെ ആദ്യ തോൽവിയാണിത്.

ഹാട്രിക് കിരീടം മോഹിച്ചെത്തിയ കാർലോസ് അൽകാരസ് ഒറ്റ സെറ്റുപോലും നഷ്ടപ്പെടുത്താതെ ഫൈനലിന് ഇറങ്ങിയ യാനിക് സിന്നറിനെതിരെ ആദ്യ സെറ്റ് നേടിയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ലോക ഒന്നാം നമ്പർ താരത്തിന്‍റെ പകിട്ടിനൊത്തുയര്‍ന്ന സിന്നര്‍ രണ്ടാം സെറ്റില്‍ തുടക്കത്തിലെ അല്‍കാരസിനെ ബ്രേക്ക് ചെയ്ത് മുന്നിലെത്തി. പിന്നീട് ആധിപത്യം നഷ്ടമാകാതെ സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു.

പിന്നീട് നിര്‍ണായക ബ്രേക്ക് പോയന്‍റുകള്‍ നേടിയും നീണ്ട റാലികള്‍ ജയിച്ചും പിഴവുകള്‍ മുതലെടുത്തും സിന്നിര്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ വിംബിള്‍ഡണില്‍ ഹാട്രിക് കിരീടമെന്ന അല്‍കാരസിന്‍റെ മോഹങ്ങള്‍ സെന്‍റര്‍ കോര്‍ട്ടില്‍ വീണുടഞ്ഞു. തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ നേടി സിന്നര്‍ കിരീടത്തില്‍ മുത്തമിട്ടു. സിന്നറുടെ കരിയറിലെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്.

Hot this week

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്; നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല

പേടിഎം ആപ്പിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇന്നു മുതല്‍...

Topics

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...

4.1 മില്യൺ കാഴ്ചക്കാർ, ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം; തരംഗമായി ‘അംശം’

പ്രാദേശിക ഇന്ത്യൻ സംഗീതത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തി, അക്‌സോമാനിയാക്കിന്റെ മലയാള ഗാനം 'അംശം'...

തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ ഭീകരരെ പോലെ പെരുമാറുന്നുവെന്ന് മമത; ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം

പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറിനുള്ളിൽ ചാപ്ര, ശാന്തിപൂർ,...
spot_img

Related Articles

Popular Categories

spot_img