കാടുകയറി, അനാഥമായി തിലകന്റെ ഓര്‍മയ്ക്കായി ഒരുക്കിയ സ്മാരകം; പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയെന്ന് ആരോപണം

മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ സ്മരണാര്‍ഥം ഇടുക്കി പെരുവന്താനത്ത് നിര്‍മിച്ച സ്മാരക പാര്‍ക്ക് തകര്‍ച്ചയുടെ വക്കില്‍. തിലകന്റെ 90ാം ജന്മവാര്‍ഷികം കടന്നുപോകുമ്പോള്‍, കാടുപിടിച്ച് കിടക്കുകയാണ് ആ അതുല്യകലാകാരനായി ജന്മനാട്ടിലൊരുക്കിയ സ്മരണയും.

പാലപ്പുറത്ത് കേശവന്‍ സുരേന്ദ്രനാഥ തിലകന്‍’… മലയാള സിനിമയ്ക്ക് തിലകം ചാര്‍ത്തിയ ആ അതുല്യ പ്രതിഭയ്ക്കായി സ്വന്തം നാട്ടിലൊരുക്കിയ സ്മാരകമാണ് നശിക്കുന്നത്. മരണശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു കോടി രൂപയിലധികം ചെലവഴിച്ചാണ് മണിക്കലില്‍ സ്മാരകം നിര്‍മിച്ചത്.

മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു തിലകന്റെ പിതാവ്. നാടകവേദികളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ തിലകന്റെ കലാജീവതം പിച്ചവെച്ച മണ്ണില്‍ ഒരു സ്മാരക മന്ദിരം വേണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പുറത്താണ് സ്മാരക പാര്‍ക്ക് യാഥാര്‍ഥ്യമായത്.

എന്നാല്‍ ഇന്ന് ആരോരും തിരിഞ്ഞുനോക്കാനില്ലാതെ, കാടുകയറി അനാഥമായി കിടക്കുകയാണ് മണിക്കലിലെ തിലകന്‍ സ്മാരകം. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലേക്കാണ് പ്രദേശവാസികളടക്കം എല്ലാവരും വിരല്‍ചൂണ്ടുന്നത്.

2020ല്‍ ഉദ്ഘാടനം ചെയ്ത സ്മാരക പാര്‍ക്കിനായി പെരുവന്താനം ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്, ഒരുകോടി 15 ലക്ഷം രൂപയാണ്. ഓപ്പണ്‍ തിയേറ്റര്‍, കൊട്ടവഞ്ചി, ഇരിപ്പിടങ്ങള്‍, പെഡല്‍ ബോട്ട് എന്നിവയാണ് പദ്ധതിക്കായി ഒരുക്കിയിരുന്നത്.

Hot this week

ഗാസയെ കുരുതിക്കളമാക്കി ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്

ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ...

ബിഹാറിൽ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ അംഗൻവാടി ജീവനക്കാർ പരിശോധിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി ഉറപ്പാക്കാൻ കർശന...

ഷേർയാർ വണ്ടലൂർ മൃഗശാലയിൽ തിരിച്ചെത്തി; കാണാതായത് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ

തമിഴ്നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിഹം തിരിച്ചെത്തി. സഫാരി സോണിൽ...

പുനഃസംഘടനയിൽ ചർച്ച നടത്തിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

കെപിസിസി പുനഃസംഘടന വൈകുന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം....

Topics

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് ദേവസ്വം വിജിലൻസ്; ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

ശബരിമല ദ്വാരപാലകശിൽപ്പത്തിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് ദേവസ്വം വിജിലൻസിന്റെ നിഗമനം. ചെന്നൈയിൽ എത്തിക്കുന്നതിന്...

വയോജനസംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് മെഡിസിൻ വിഭാഗം വയോജന സംഗമം സംഘടിപ്പിച്ചു. ആരോഗ്യകരമായ...
spot_img

Related Articles

Popular Categories

spot_img