നടൻ നിവിൻ പോളിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് തലയോലപ്പറമ്പ് പൊലീസ്. ആക്ഷൻ ഹീറോ ബിജു -2 എന്ന ചിത്രത്തിൽ വഞ്ചന നടന്നു എന്ന് ആരോപിച്ച് നിർമാതാവ് പി.എസ് ഷംനാസ് ആണ് പരാതി നൽകിയത്. ചിത്രത്തിൻ്റെ സംവിധായകൻ എബ്രിഡ് ഷൈനെതിരെയും കേസെടുത്തിട്ടുണ്ട്.
നിവിൻ പോളിയുടെ മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമാതാവാണ് പരാതിക്കാരനായ പി.എസ്. ഷംനാസ്. ഷംനാസിൽ നിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. ഗൾഫിലെ വിതരണക്കാരനിൽ നിന്ന് മുൻകൂറായി നിവിൻ പോളിയുടെ പോളി ജൂനിയർ എന്ന കമ്പനി രണ്ട് കോടി കൈപ്പറ്റി എന്നും ആരോപണമുണ്ട്.