തൃശൂര്‍ പൂരം കലക്കലില്‍ മന്ത്രി കെ രാജന്റെ മൊഴിയെടുത്തു. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടന്നതാണെന്നും അതിനായി ഗൂഢാലോചന നടന്നെന്നും മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുത്തത്.
ഗൂഢാലോചനയെ സഹായിക്കുന്നതിനായിരുന്നു പൊലീസ് സമീപനം. എം ആര്‍ അജിത് കുമാര്‍ പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. മൊഴിയെടുത്തത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു.