സൂപ്പര്‍മാന് പിന്നാലെ സൂപ്പര്‍ ഗേള്‍; ഫസ്റ്റ് ലുക്കുമായി ഡിസി

സൂപ്പര്‍മാനിലൂടെ’ ആരാധകരെ ആവേശത്തിലാക്കിയ ഡിസി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂപ്പര്‍ഗേളിന്റെ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബുധനാഴ്ച്ച ഡിസിയുടെ തലവനും സൂപ്പര്‍മാന്‍ സംവിധായകനുമായി ജെയിംസ് ഗണ്‍ ആണ് ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

മിലി അല്‍കോക് ആണ് സൂപ്പര്‍ഗേളായി ചിത്രത്തിലെത്തുന്നത്. ‘ലുക്ക് ഔട്ട്, 2026’ എന്ന ക്യാപ്ക്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. എച്ച്ബിഒ സീരീസായ ‘ഹൗസ് ഓഫ് ദ ഡ്രാഗണില്‍’ റെയ്‌നിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ താരമാണ് മിലി.

‘സൂപ്പര്‍ഗേള്‍’ ഡിസിയുടെ അടുത്ത പ്രധാന സിനിമയായിരിക്കുമെന്ന് ജെയിംസ് ഗണ്‍ അറിയിച്ചു. 2024 ജനുവരിയിലാണ് മിലിയെ ഔദ്യോഗികമായി കാര സോര്‍ എല്‍ എന്ന സൂപ്പര്‍മാന്റെ കസിനായ കഥാപാത്രമായി കാസ്റ്റ് ചെയ്തത്.

സൂപ്പര്‍മാന്റെയും സൂപ്പര്‍ഗേളിന്റെയും ജീവിത സാഹചര്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് ജെയിംസ് ഗണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘സ്‌നേഹവും പിന്തുണയും നിറഞ്ഞ അന്തരീക്ഷത്തിലാണ് സൂപ്പര്‍മാന്‍ വളര്‍ന്നതെങ്കിലും സൂപ്പര്‍ഗേളിന്റെ പാത വ്യസ്തമാണ്. അവള്‍ ഇരുണ്ടതും ഏകാന്തവുമായ ഒരു ചെറുപ്പത്തിലൂടെയാണ് കടന്നുവന്നത്’, എന്നാണ് ഗണ്‍ പറഞ്ഞത്.

Hot this week

ഫൊക്കാന സ്വിം കേരളാ പദ്ധതിക്ക് ടീം ഇൻ്റഗ്രിറ്റിയുടെ ആശംസകൾ

ഡോ. സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ ഫൊക്കാന 2024 - 2026 ടീം...

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ...

വീടുകളിൽ പിഎൻജി, വാഹനങ്ങളിൽ സിഎൻജി; രാജ്യവ്യാപക ക്യാംപെയ്ൻ ആരംഭിച്ച് ബിപിസിഎൽ

പ്രകൃതിവാതകങ്ങളുടെ പരമാവധി ഉപയോഗം വീടുകളിലും വാഹനങ്ങളിലും വാണിജ്യ, വ്യവസായശാലകളിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ,...

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സുവർണ്ണ ജൂബിലി...

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സുവർണ്ണ ജൂബിലി...

Topics

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ...

ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ

ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി....

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്: ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

 അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത...
spot_img

Related Articles

Popular Categories

spot_img