റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമെന്ന് ട്രംപ്; ആശങ്കയില്ലെന്ന് ഇന്ത്യ

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിൻ്റെ തീരുമാനത്തിനെതിരെ ഇന്ത്യ. റഷ്യയി നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഈടാക്കുമെന്ന യുഎസിൻ്റെ പ്രഖ്യാപനത്തിനെതിരെയാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചത്.

“ഇന്ത്യയിലെ എണ്ണ സ്രോതസുകളെ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. എനിക്ക് ഇതിൽ ഒട്ടും ആശങ്കയില്ല. എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങൾ കൈകാര്യം ചെയ്യും”; ഹർദീപ് സിംഗ് പുരി പറഞ്ഞു. ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുക എന്നത് സർക്കാരിൻ്റെ പ്രഥമ പരിഗണനയിൽ വരുന്ന കാര്യമാണ്. ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ഇന്ത്യയിൽ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 88 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ 40 ശതമാനം വരെ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മുൻപ് ഇന്ത്യ 27 രാജ്യങ്ങളിൽ നിന്നാണ് എണ്ണ വാങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് അത് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

എവിടെ നിന്ന് എണ്ണ വാങ്ങേണ്ടി വന്നാലും അത് വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബ്രസീൽ, ഗയാന, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആഗോള എണ്ണ വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് റഷ്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധവും ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

Hot this week

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കുന്നു, തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് തടയാന്‍!

ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ജാപ്പനീസ് പൊതു...

ഇന്ന് രാത്രി ചുവന്ന ചന്ദ്രനെ കാണാം; പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുക 82 മിനിറ്റോളം

ഇന്ന് രാത്രി ആകാശത്ത് അസാധാരണമായി ചന്ദ്രൻ കടുംചുവന്ന നിറത്തിൽ ദൃശ്യമാകും. രാത്രി...

ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍’; കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി...

പ്രധാനമന്ത്രിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും; ആദരം ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന്

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും...

Topics

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനി ചികിത്സയിൽ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 56 കാരിയായ...

വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും; തിരുച്ചിറപ്പള്ളിയില്‍ നിന്ന് തുടക്കം

തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം...

കാര്‍ഷിക സര്‍വകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വര്‍ധിപ്പിച്ചു

തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി,...
spot_img

Related Articles

Popular Categories

spot_img