‘ഭീകരതയെ ചെറുക്കാന്‍ പ്രാദേശിക സഹകരണം വേണം’; പഹല്‍ഗാം ആക്രമണത്തെ വീണ്ടും അപലപിച്ച് ചൈന

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരുടെ അരുംകൊലയ്ക്ക് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ വീണ്ടും അപലപിച്ച് ചൈന. ഭീകരവാദം തടയുന്നതിനായി എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഏതൊരു ഭീകരതയെയും ചൈന ശക്തമായി എതിര്‍ക്കുമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ഭീകരതയെ ചെറുക്കാന്‍ ശക്തമായ പ്രാദേശിക സഹകരണം ആവശ്യമാണ്. ഭീകരതയെ ചെറുക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ചൈന പ്രശംസിക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ പരാമര്‍ശം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ദി റെഡിസ്റ്റന്റ് ഫ്രണ്ട് എന്ന ടിആര്‍എഫ് എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അമേരിക്ക ഇതിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ടിആര്‍എഫിനെ വിദേശ ഭീകരവാദ സംഘടനകളുടെ പട്ടികയിലും സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് ( എസ്ജിജിടി) പട്ടികയിലും അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുള്‍പ്പെടെ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം മുന്‍പ് ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍- ഇൃ ത്വയിബയുടെ ഒരു ഉപസംഘടനയായാണ് ടിആര്‍എഫ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img