ആരാകും പുതിയ ‘വണ്ടര്‍ വുമണ്‍’? തിരക്കഥ പൂര്‍ത്തിയാകാതെ തീരുമാനിക്കില്ലെന്ന് ഡിസി യുണിവേഴ്‌സ് മേധാവി

‘സൂപ്പര്‍മാന്റെ’ റിലീസിന് പിന്നാലെ ‘വണ്ടര്‍ വുമണ്‍’ ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഡിസി സ്റ്റുഡിയോ മേധാവിയും സംവിധായകനുമായ ജെയിംസ് ഗണ്‍. ‘വണ്ടര്‍ വുമണി’ന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. മിലി അല്‍കോക്കിനെ പോലുള്ള ഒരു ടെലിവിഷന്‍ താരത്തെ നിര്‍മാതാക്കള്‍ അന്വേഷിക്കുന്നുണ്ട് എന്ന് പറയപ്പെടുന്ന പോസ്റ്റിന് മറുപടി കൊടുക്കുകയായിരുന്നു ജെയിംസ് ഗണ്‍. ‘സൂപ്പര്‍ഗേള്‍’ ചിത്രത്തില്‍ ഡിസി മിലി അല്‍കോക്കിനെയാണ് കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്.

“ഒരിക്കലും ടിവി, സിനിമ എന്നിവടങ്ങളില്‍ എന്ത് ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയല്ല ഞാന്‍ ഒരാളെ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുന്നത്. അതെല്ലാം പൂര്‍ണമായും കാസ്റ്റിംഗിന്റെ ഭാഗമാണ്. മിലിയുടെ കഴിഞ്ഞ കാലം ഞാന്‍ അന്വേഷിച്ചിട്ടില്ല. ആ വേഷത്തിന് ഏറ്റവും അനുയോജ്യയായത് അവരായതുകൊണ്ടാണ് മിലിയെ തിരഞ്ഞെടുത്തത്”, എന്ന് ജെയിംസ് ഗണ്‍ ത്രെഡ്‌സില്‍ കുറിച്ചു.

മിലിയുടെ ഫിലിമോഗ്രഫി കൊണ്ടല്ല അവര്‍ ആ കഥാപാത്രത്തിന് അനുയോജ്യയാണെന്ന് തോന്നിയത് കൊണ്ടാണ് അവരെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ‘വണ്ടര്‍ വുമണ്‍’ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ലെന്നും ഗണ്‍ കൂട്ടിച്ചേര്‍ത്തു.

തിരക്കഥ പൂര്‍ത്തിയാകുന്നത് വരെ ഞങ്ങള്‍ വണ്ടര്‍ വുമണിന്റെ കാസ്റ്റിംഗിനെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല”, അദ്ദേഹം കുറിച്ചു. തീര്‍ച്ചയായും അത് മുന്‍ഗണനയുള്ള കാര്യമാണ്. പക്ഷെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷം എന്നും ഗണ്‍ പറഞ്ഞു.

ഇതാദ്യമായല്ല ജെയിംസ് ഗണ്‍ ‘വണ്ടര്‍ വുമണ്‍’ ആരാകും എന്നതിനെ കുറിച്ച് സംസാരിക്കുന്നത്. നേരത്തെ ഗണ്‍ നടി അഡ്രിയ അര്‍ജോണയെ ഫോളോ ചെയ്തത് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. ‘സൂപ്പര്‍മാന്റെ’ പ്രമോഷന്‍ സമയത്ത് ഇതേ കുറിച്ച് ഗണ്ണിനോട് ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു.

“ഞാന്‍ അഡ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു. അപ്പോഴേക്കും എല്ലാവരും അവരായിരിക്കും വണ്ടര്‍ വുമണ്‍ എന്ന് പറയുകയാണ് ചെയ്തത്. തീര്‍ച്ചയായും അവര്‍ മികച്ചൊരു വണ്ടര്‍ വുമണ്‍ ആയിരിക്കും. ഏഴ് വര്‍ഷം മുന്‍പ് ഞാന്‍ ചെയ്‌തൊരു സിനിമയുടെ ഭാഗമായിരുന്നു അഡ്രിയ. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഞാന്‍ ആ സിനിമയ്ക്ക് ശേഷം അവരെ എപ്പോഴും ഫോളോ ചെയ്യാറുണ്ടായിരുന്നു. സമൂഹമാധ്യമത്തില്‍ ഇപ്പോഴാണ് ഫോളോ ചെയ്യുന്നത്”, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിലവില്‍ ‘വണ്ടര്‍ വുമണി’ന്റെ തിരക്കഥ എഴുതികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആര് ടൈറ്റില്‍ കഥാപാത്രമാകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ഗണ്‍ പറഞ്ഞത്.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img