അവാര്‍ഡുകള്‍ വാരിക്കൂട്ടി സിന്നേഴ്‌സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും; മികച്ച തിരക്കഥ- സിന്നേഴ്‌സ്; മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം പോള്‍ തോമസ് ആന്‍ഡേഴ്‌സൺ

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും സിന്നേഴ്‌സും. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്‌സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ്. 

കൂഗ്ലളിന്റെ പുരസ്‌കാരം മറ്റൊരു നിലയ്ക്ക് കൂടി ചരിത്രമാകുന്നുണ്ട്. ഇതേ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന കറുത്ത വര്‍ഗക്കാരനായ രണ്ടാമനാകുകയാണ് സിന്നേഴ്‌സിലൂടെ കൂഗ്ലര്‍. 2018ല്‍ ഗെറ്റ് ഔട്ട് എന്ന ചിത്രത്തിലൂടെ ജോര്‍ദാന്‍ പീലിയാണ് ഇതിനുമുമ്പ് പുരസ്‌കാരം നേടിയിട്ടുള്ളത്. റൊണാള്‍ഡ് ബ്രോണ്‍സ്‌റ്റൈനും ജോഷ് സഫ്ഡിയും (മാര്‍ട്ടി സുപ്രിം), എസ്‌കില്‍ വോഗ്ട്ട്, ജോചിം ട്രയര്‍(സെന്റിമെന്റല്‍ വാല്യു), റോബര്‍ട്ട് കപ്ലോവ്(ബ്ലൂ മൂണ്‍) എന്നിവര്‍ ഇത്തവണ കൂഗ്ലര്‍ക്ക് ശക്തമായ മത്സരമാണ് നല്‍കിയത്.

ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തന്റെ ആദ്യ അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മാത്രമല്ല സംവിധായകനുമാണ് ആന്‍ഡേഴ്‌സണ്‍. തോമസ് പിഞ്ചണിന്റെ 1990ലെ നോവലായ വൈന്‍യാര്‍ഡില്‍ നിന്ന് പ്രചോദനവും കഥയുടെ ഏകദേശ രൂപവും അവലംബിച്ച് കൊണ്ട് സ്വതന്ത്രമായി എഴുതിയ തിരക്കഥയാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന്റേത്. 55 വയസുകാരനായ ആന്‍ഡേഴ്‌സന്റെ പേര് മുമ്പ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കായി 14 വട്ടം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും പുരസ്‌കാരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാകുകയായിരുന്നു.

വെപ്പൺസ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടി​ഗനെയും വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോൺ പെന്നിനെയും തിരഞ്ഞെടുത്തു. അക്കാദമി ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകൾ നേടിയ സിന്നേഴ്സും ഡികാപ്രിയോ ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. 16 നോമിനേഷനുകൾ നേടിയാണ് സിന്നേഴ്സ് മത്സരരം​ഗത്തുള്ളത്. ലിയനാഡോ ഡികാപ്രിയോ അഭിനയിച്ച ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിന് 13 നോമിനേഷുകൾ ലഭിച്ചിട്ടുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img