ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. എഐ ടൂളുകള്‍ പലകാര്യങ്ങളിലും സഹായകരമാണെങ്കിലും നിയന്ത്രണമില്ലാത്ത ഉപയോഗം സ്വകാര്യതയെയും ഡാറ്റയുടെ സുരക്ഷയെയും ബാധിക്കും എന്നതിലാണ് നിര്‍ദേശം.

സുപ്രീം കോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഹൈക്കോടതി ഇത്തരം നിര്‍ദ്ദേശം നല്‍കുന്നത് ഇന്ത്യയിലാദ്യമാണ്.

അംഗീകൃത എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും എഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ തെറ്റ് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. ഏതെല്ലാം ടൂളുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണം. ഉത്തരവുകള്‍ എഴുതാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമൊക്കെ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. എഐ ടൂളുകള്‍ ഉപയോഗിക്കുന്ന എല്ലാ ഘട്ടത്തിലും മേല്‍നോട്ടമുണ്ടാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമക്കി.

Hot this week

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്...

അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; ബുഷെഹർ ആണവ നിലയത്തിനുനേരെ ആക്രമണം

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി...

രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം...

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ...

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്. എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ...

Topics

ചാറ്റിംഗ് ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2EE) മെസേജിംഗ് ഫീച്ചർ നിർത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. 2026 മെയ്...

“മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താൽ പ്രസവാവധി നിഷേധിക്കാൻ കഴിയില്ല”: സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിൽ...

യുഎസിലേക്ക് പോകാനാകില്ല, ലോകകപ്പ് മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണം; ഫിഫയ്ക്കുമേല്‍ സമ്മര്‍ദവുമായി ഇറാന്‍

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട്...
spot_img

Related Articles

Popular Categories

spot_img