“മദ്രസയ്ക്ക് വേണ്ടി വാദിക്കുന്ന നേതാക്കളുടെ മക്കള്‍ മദ്രസയിൽ പോകാറില്ല”; സമസ്തയുടേത് അനാവശ്യ വിവാദം: എ.പി. അബ്‌ദുള്ളക്കുട്ടി

സ്കൂൾ സമയ മാറ്റ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ പുരോഗന മുസ്ലീങ്ങൾക്ക് തലതാഴ്ത്തി നടക്കേണ്ട അവസ്ഥയാണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

മദ്രസയ്ക്ക് വേണ്ടി വാദിക്കുന്ന പല നേതാക്കളുടെ മക്കളും മദ്രസയിൽ പോകാറില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുടെ മക്കൾ ഒന്നും മദ്രസയിൽ പോകാറില്ല. ഉസ്താദിനെ വീട്ടിൽ കൊണ്ടുവന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. സമസ്ത അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും അരമണിക്കൂർ സ്കൂളിൽ പഠിച്ചാൽ മദ്രസയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ കൂട്ടിച്ചേർത്തു.

അതേസമയം, സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സർക്കാർ സമസ്തയുമായി ചർച്ച നടത്തും. ചർച്ചയില്‍ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരിക്കുന്നത്. എല്‍പി-യുപി ക്ലാസുകളിൽ സ്കൂൾ സമയത്തിൽ മാറ്റമില്ല. സമരം ചെയ്യുന്നവർ തെറ്റിധരിച്ചതാണ്. സമുദായിക സംഘടനകളുടെ സൗകര്യം അനുസരിച്ച് സ്കൂൾ സമയവും , പരീക്ഷയും നടത്താൻ പറ്റില്ല. താൻ വിദ്യാഭ്യാസ മന്ത്രിയായ ഉടൻ ശനിയാഴ്ച്ച പരീക്ഷ പാടില്ലെന്ന് പറഞ്ഞ് ഒരു സമുദായം വന്നുവെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ പഠന സമയം രാവിലെയും വൈകിട്ടുമായി 15 മിനുട്ട് വീതം കൂട്ടിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 200 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഈ മാറ്റം എന്നാണ് സർക്കാർ വിശദീകരിച്ചത്. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സ്കൂള്‍ സമയം മാറ്റി ക്രമീകരിച്ചത്.

ഇതിനെതിരായാണ് സമസ്ത രംഗത്തെത്തിയത്. സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നാണ് സമസ്തയുടെ വിമർശനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img