നാസയിലെ കൂട്ടരാജി; ഭാവി പദ്ധതികൾക്ക് തിരിച്ചടി, ചൊവ്വാ ദൗത്യം ആശങ്കയിലോ ?

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ ആശങ്കയിലാഴ്ത്തി ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നു. ‘ഡെഫേഡ് റെസിഗ്നേഷൻ പ്രോഗ്രാം’ (Deferred Resignation Program) വഴി ഏകദേശം 3,870 ജീവനക്കാരാണ് ഏജൻസി വിടാൻ തയ്യാറെടുക്കുന്നത്. 2025-ൽ ആരംഭിച്ച ഈ പദ്ധതി, ട്രംപ് ഭരണകൂടത്തിന് സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. കൂട്ടരാജി പ്രാബല്യത്തിൽ വരുന്നതോടെ നാസയിലെ സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾക്ക് നാസ തയ്യാറെടുക്കുന്ന ഈ നിർണായക ഘട്ടത്തിൽ ജീവനക്കാരുടെ കൂട്ടരാജി വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇത് നാസയുടെ ഭാവി ദൗത്യങ്ങളെയും അമേരിക്കയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റത്തെയും കാര്യമായി ബാധിക്കുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ ഈ ഒഴുക്ക് സുപ്രധാന പദ്ധതികൾക്ക് തിരിച്ചടിയാകാനുള്ള സാധ്യത ഏറെയാണ്.

പ്രധാനമായും നാസയുടെ ബഹിരാകാശ ശാസ്ത്രം, മനുഷ്യ ബഹിരാകാശ യാത്ര, എഞ്ചിനീയറിംഗ് എന്നീ സുപ്രധാന മേഖലകളിലാണ് ഈ കൂട്ടരാജി കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദീർഘകാലത്തെ അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിലൂടെ നാസയ്ക്ക് നഷ്ടമാകുന്നത്. ഉദാഹരണത്തിന് ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്ന് 607 ജീവനക്കാരെയും, മനുഷ്യ ബഹിരാകാശ യാത്രകളുടെ കേന്ദ്രമായ ജോൺസൺ സ്പേസ് സെന്ററിൽ നിന്ന് 366 പേരെയും, കെന്നഡി സ്പേസ് സെന്ററിൽ നിന്ന് 311 പേരെയും നാസയ്ക്ക് നഷ്ടമാകും.

Hot this week

സമൃദ്ധിക്കാലം നിങ്ങളെ കാത്തിരിക്കുന്നോ? സമൃദ്ധി ലോട്ടറി ഫലം ഇന്നറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം ഇന്ന്. മൂന്ന്...

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ട്’: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ടെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി....

വിരമിക്കല്‍ പ്രഖ്യാപിച്ച് ചേതേശ്വര്‍ പുജാര; പാഡഴിക്കുന്നത് ടെസ്റ്റിലെ ഇന്ത്യന്‍ കരുത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചേതേശ്വര്‍ പുജാര. മുപ്പത്തിയേഴാം വയസിലാണ്...

പാസ്റ്റർ എബ്രഹാം സാമൂവേൽ സുവിശേഷകർക്ക് മാതൃക : സെനറ്റ്ർ പിക്കോസി

ഫിലദൽഫിയ : ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാൻ ത്യാഗവും സമർപ്പണവും മുഖമുദ്രയാക്കിയ പാസ്റ്റർ...

മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് വോളി ടൂർണമെന്റ് കിരീടം:സെന്റ് പോൾസിന്

ഡാളസ് : 2025-ലെ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ്...

Topics

‘ഹൃദയപൂര്‍വം’ അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍;ഓണം കളറാക്കാന്‍ മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വം ഓണം റിലീസായി...

ഹാരി രാജകുമാരന്‍ ഡയാന രാജകുമാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരുക്കുന്നു? നെറ്റ്ഫ്ലിക്സില്‍ 2027ല്‍ റിലീസെന്ന് റിപ്പോര്‍ട്ട്

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഡയാന രാജകുമാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി...

കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഐസിയു ഇന്ന് തുറക്കും

തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി...
spot_img

Related Articles

Popular Categories

spot_img