സാമ്പത്തിക തട്ടിപ്പ് പരാതി; നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ്

‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകന്‍ എബ്രിഡ് ഷൈനിനും പൊലീസ് നോട്ടീസ് നല്‍കി. നിവിന്‍ പോളിയെയും എബ്രിഡ് ഷൈനിനെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യും.

‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. നിര്‍മ്മാതാവ് പി.എസ്. ഷംനാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.

നിവിന്‍ പോളിയുടെ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവാണ് പരാതിക്കാരനായ പി.എസ്. ഷംനാസ്. ഷംനാസില്‍ നിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഗള്‍ഫിലെ വിതരണക്കാരനില്‍ നിന്ന് മുന്‍കൂറായി നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ എന്ന കമ്പനി രണ്ട് കോടി കൈപ്പറ്റി എന്നും ആരോപണമുണ്ട്.

പരാതി വന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായി നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുവരികയാണ്. ആ സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശം മറികടന്നാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഇത് വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് നിവിന്‍ പോളി അറിയിച്ചത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img