ട്രംപിന്റെ തീരുവ ഭീഷണി ഏറ്റില്ല; യൂറോപ്യന്‍ യൂണിയനുമായി പുതിയ വ്യാപാര കരാര്‍ ഒപ്പിട്ട് യുഎസ്

നാല് മാസത്തെ ചര്‍ച്ചകള്‍ക്കും അമിത തീരുവ ഭീഷണികള്‍ക്കും ഒടുവില്‍ യുഎസും യൂറോപ്യന്‍ യൂണിയനും വ്യാപാര കരാറില്‍ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ കമീഷൻ മേധാവി ഉർസുല വോൻഡെർ ലെയനും തമ്മിൽ സ്കോട്ട്‍ലൻഡിൽ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. കരാര്‍ പ്രകാരം, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവയാകും ഏര്‍പ്പെടുത്തുക. നേരത്തെ, യൂറോപ്യന്‍ യൂണിയനുള്ള തീരുവ 50 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടത് 30 ശതമാനമാക്കി കുറയ്ക്കുകയും ഓഗസ്റ്റ് ഒന്നിന് തീരുമാനം നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍, അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും മറുപടി നല്‍കിയതോടെയാണ് ചര്‍ച്ചയില്‍ സമവായത്തിലെത്തിയത്.

സ്കോട്ട്ലന്‍ഡിലെ അവധിയാഘോഷത്തിനിടെയാണ് ട്രംപ് ഉര്‍സുല ലെയനുമായി കൂടിക്കാഴ്ച നടത്തിയത്. ‘ഞങ്ങളൊരു കരാറിലെത്തി’ എന്നായിരുന്നു 40 മിനുറ്റ് കൂടിക്കാഴ്ചയ്ക്കുശേഷം ഉര്‍സുല ലെയന്‍ ആദ്യം പ്രതികരിച്ചത്. ഇതൊരു വലിയ കരാറാണ്. വളരെ വലിയ കരാര്‍. അത് ഇരുപക്ഷത്തിനും സ്ഥിരതയും, പ്രവചനാത്മകതയും കൊണ്ടുവരും. രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മില്‍ മികച്ച വ്യാപാര പ്രവാഹം ഉണ്ടാകുമെന്നും ഉര്‍സുല ലെയന്‍ കൂട്ടിച്ചേര്‍ത്തു.

‘മികച്ച തീരുമാനം, ഇത് ഒരുപാട് കാര്യങ്ങള്‍ പരിഹരിക്കുന്നു’- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുഎസ് ഊർജ ഉത്പന്നങ്ങള്‍ക്കായി യൂറോപ്യൻ യൂണിയൻ പതിനായിരക്കണക്കിന് ഡോളർ കൂടുതൽ ചെലവഴിക്കാൻ സമ്മതിച്ച കരാറിനെ ‘ശക്തമായൊരു കരാര്‍’ എന്നും ‘സുപ്രധാന’ പങ്കാളിത്തം എന്നും ട്രംപ് വിശേഷിപ്പിച്ചു. യുഎസില്‍നിന്ന് 75,000 കോടി ഡോളറിന്റെ ഊർജം വാങ്ങാനും, 60,000 കോടി ഡോളർ നിക്ഷേപിക്കാനും യൂറോപ്യൻ യൂണിയൻ സമ്മതിച്ചതായും ട്രംപ് പറഞ്ഞു.

ഇരു പക്ഷവും തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും വർധിക്കാനും, കൂടുതൽ തൊഴിലവസരങ്ങൾക്കും കരാർ സഹായകമാവുമെന്നാണ് പ്രതീക്ഷ. കെമിക്കല്‍, എയര്‍ക്രാഫ്റ്റുകള്‍, എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്ക് പുതിയ തീരുവ ബാധകമല്ല. പ്രതിവർഷം ശരാശരി 1.97 ട്രില്യണ്‍ ഡോളർ മതിക്കുന്ന വ്യാപാരബന്ധമാണ് യുഎസും യൂറോപ്യൻ യൂണിയനും തമ്മിലുള്ളത്. തീരുവയെച്ചൊല്ലി ഇരുപക്ഷവും തമ്മിലിടഞ്ഞത് ലോകവിപണിയില്‍ കടുത്ത ആശങ്കയും സൃഷ്ടിച്ചിരുന്നു. പുതിയ കരാറിനെ ജർമനി, നെതർലൻഡ്, ഇറ്റലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.

Hot this week

‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു....

ഫൊക്കാന സംഘടനയിൽ  അംഗ്വത്വം വേണ്ടെന്നു ഡാളസ്  കേരള അസോസിയേഷൻ

ഡാലസ് : അമേരിക്കൻ  മലയാളികൾക്ക് ആദ്യ കാലങ്ങളിൽ  ആശയും പ്രതീക്ഷയും  നൽകി...

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; സുപ്രധാന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി...

ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ;ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം...

Topics

‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു....

ഫൊക്കാന സംഘടനയിൽ  അംഗ്വത്വം വേണ്ടെന്നു ഡാളസ്  കേരള അസോസിയേഷൻ

ഡാലസ് : അമേരിക്കൻ  മലയാളികൾക്ക് ആദ്യ കാലങ്ങളിൽ  ആശയും പ്രതീക്ഷയും  നൽകി...

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; സുപ്രധാന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി...

ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ;ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം...

കർഷകരെ വലച്ച് റംബൂട്ടാൻ വിപണി;കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 100 രൂപ

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക്...

അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധന: എടുക്കാറുള്ളത് സ്വഭാവിക സമയം മാത്രം, മറിച്ചുള്ള പ്രചാരണം തെറ്റ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പബ്ലിക് ഹെല്‍ത്ത് ലാബ്

കോഴിക്കോട് ലാബിൽ അമീബിക് മസ്തിഷ്‌ക ജ്വര പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്...

“ഇത് സമാന്യബുദ്ധിയുടെ കാര്യം”; അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

30 ദിവസത്തിലധികം ജയിലിൽ കിടന്ന മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കുന്ന വിവാദ ബില്ലിന്...
spot_img

Related Articles

Popular Categories

spot_img