തൊഴിലുടമകളുടേയും ജീവനക്കാരുടേയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാൻ പുത്തൻ പദ്ധതിയുമായി ഇ എസ് ഐ സി

തൊഴിലുടമകളുടേയും ജീവനക്കാരുടേയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ. SPREE 2025 (Scheme for Promotion of Registration of Employers and Employees) എന്ന പേരിലാണ് പദ്ധതി. ഹിമാചൽ പ്രദശിലെ ഷിംലയിൽകേന്ദ്ര തൊഴിൽ യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയുടെ അധ്യൾതയിൽ ചേർന്ന ഇഎസ്ഐ കോർപറേഷന്റെ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

SPREE 2025 പ്രകാരം ഇ.എസ്.ഐ നിയമപ്രകാരം ലഭ്യമാകുന്ന സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുക എന്ന പ്രത്യേക ലക്ഷ്യമാണ് SPREE പദ്ധതി ഉദ്ദേശിക്കുന്നത്. ഈ പദ്ധതി 2025 ജൂലൈ 1 മുതൽ ഡിസംബർ 31 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. ഇഎസ്‌ഐ സ്‌കീമിൽ ഉൾപെടേണ്ടതും എന്നാൽ ഇതുവരെ രജിസ്ട്രേഷൻ ചെയ്‌തിട്ടില്ലാത്തതുമായ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും (കരാർ, താൽക്കാലിക തൊഴിലാളികൾ ഉൾപ്പെടെ) പരിശോധനകളോ മുൻകാല കുടിശ്ശികകളോ നേരിടാതെ തന്നെ എൻറോൾ ചെയ്യാൻ SPREE സ്‌കീമിൽ ഒറ്റത്തവണ അവസരം നൽകുകയാണ്.

SPREE 2025 പ്രകാരം

തൊഴിലുടമകൾക്ക് ESIC പോർട്ടൽ, Shram Suvidha, MCA പോർട്ടൽ എന്നിവ വഴി അവരുടെ സ്ഥാപനത്തെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റർ ചെയ്യാം.

തൊഴിലുടമ സ്വയം പ്രഖ്യാപിച്ച തീയതി മുതൽ ഇ.എസ്.ഐ രജിസ്ട്രേഷൻ സാധുവായി കണക്കാക്കും.

രജിസ്ട്രേഷന് മുമ്പുള്ള കാലയളവുകളിൽ ഇഎസ്ഐ വിഹിതമോ ആനുകൂല്യമോ ബാധകമാകില്ല

പ്രീ-രജിസ്ട്രേഷൻ കാലയളവിൽ മുൻകാല രേഖകളുടെ പരിശോധന ആവിശ്യമില്ല

PREE സ്കീമിന് മുമ്പ്, നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ നടത്താത്തത് നിയമനടപടികൾക്കും കുടിശ്ശികകൾ ഈടാക്കുന്നതിനും കാരണമായിരുന്നു. പ്രസ്തു‌ത തടസ്സങ്ങളെ മറികടന്ന്, രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളെയും തൊഴിലാളികളെയും ഇഎസ്ഐ പരിരക്ഷയിലേക്ക് കൊണ്ടുവരികയും, അത് തുടരാൻ പ്രോത്സാഹിപ്പിക്കുകയും, വിശാലമായ സാമൂഹിക സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

SPREE 2025 സമഗ്രവും എളുപ്പത്തിൽ പ്രാപ്യവുമായ സാമൂഹിക സുരക്ഷ ലഭിക്കുന്നതിനുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ ഒരു പുരോഗമനപരമായ ചുവടുവെയ്‌പാണ്. രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുകയും മുൻകാല ബാധ്യതകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ, ഈ പദ്ധതി തൊഴിലുടമകളെ അവരുടെ തൊഴിലാളികളെ സ്ഥിരതയോടെ നിലനിർത്താൻ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ തൊഴിലാളികൾക്ക് പ്രത്യേകിച്ച് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇ.എസ്.ഐ. പരിരക്ഷ ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യ വിഭാവനം ചെയ്യുന്ന ക്ഷേമാധിഷ്‌ഠിത തൊഴിൽ വ്യവസ്ഥ എന്ന ലക്ഷ്യത്തിന് അനുസൃതമായി സാർവത്രിക സാമൂഹിക സുരക്ഷ വ്യാപകമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യം നടപ്പാക്കാൻ ഇ.എസ്.ഐ.സി. പ്രതിജ്ഞാബദ്ധമാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img