ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഒടിടിയിൽ കണ്ട അഞ്ച് സിനിമകളുടെ പട്ടിക പുറത്ത് വിട്ട് ട്രേഡ് അനലിസ്റ്റുകളായ ഓർമാക്സ് മീഡിയ. ജൂലൈ 21 മുതൽ 27 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രിഥ്വിരാജ് നായകനായെത്തിയ ഹിന്ദി ചിത്രം ‘സർസമീന്‍’ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ധനുഷ് നായകനായ ‘കുബേര’.
ഷാഹി കബീര്‍ സംവിധാനം ചെയ്ത് ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘റോന്ത്’ ആണ് മൂന്നാം സ്ഥാനത്ത്. ചിത്രം ജിയോ ഹോട്ട്‌സ്റ്റാറില്‍ ജൂലൈ 22 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ജൂണ്‍ 13നായിരുന്നു തിയേറ്ററിലെത്തിയത്. രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അതേസമയം, മാധവനും ഫാത്തിമ സന ഷെയ്ക്ക് എന്നവർ പ്രധാന വേഷങ്ങളിലെത്തിയ ‘ആപ് ജെയ്സാ കോയ്’യും അഥർവയും നിമിഷപ്രിയയും അഭിനയിച്ച തമിഴ് ചിത്രം ‘ഡിഎന്‍എ’യുംമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
ഇലവീഴാപൂഞ്ചിറക്ക്’ ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മനേഷ് മാധവനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.