“ഞങ്ങള്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ്”; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് സൈനയും കശ്യപും

പരുപ്പള്ളി കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അടുത്തിടെയാണ് ബാഡ്മിന്റണ്‍ താരം സൈന നഹ്‌വാള്‍ സോഷ്യല്‍ മീഡിയയിയലൂടെ പങ്കുവെച്ചത്. എന്നാല്‍ ഇപ്പോഴിതാ കശ്യപുമായി വീണ്ടും ഒന്നിക്കുകയാണെന്ന വിവരവും പങ്കുവെച്ചിരിക്കുകായാണ് സൈന. ചിലപ്പോഴൊക്കെ അകലം നിങ്ങളെ സാമീപ്യത്തിന്റെ വില പഠിപ്പിക്കും എന്ന കുറിപ്പോടെയാണ് സൈനയുടെ പോസ്റ്റ്. ഇവിടെ ഞങ്ങള്‍ ഒന്നുകൂടി ശ്രമിക്കുകയാണ് എന്നും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് താനും പരുപ്പള്ളി കശ്യപും വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ് കുറിപ്പ് പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

‘ജീവിതം നമ്മളെ ചിലപ്പോള്‍ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും. കുറച്ച് അധികം ആലോചനകള്‍ക്ക് പിന്നാലെ പരുപ്പള്ളി കശ്യപും ഞാനും പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും സമാധാനവും വളര്‍ച്ചയും ആശ്വാസവും സ്വയം തിരഞ്ഞെടുക്കുന്നു, ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് നന്ദി,’ എന്നുമായിരുന്നു പോസ്റ്റ്.

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2018ലാണ് ഇരുവരും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത സൈന പങ്കുവെച്ചിരുന്നത്. എന്നാല്‍ ആ സമയത്തും കശ്യപ് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകളൊന്നും പങ്കുവെച്ചിരുന്നില്ല. ഇപ്പോള്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Hot this week

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! റേനോ കൈഗർ ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ; വിലയും ഫീച്ചറുകളുമറിയാം

ഏറ്റവും പുതിയ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ...

ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മേയർ; ബ്രാൻഡൻ ജോൺസൺ

ഷിക്കാഗോ:ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന്  ഷിക്കാഗോ മേയർ...

ത്രില്ലടിപ്പിച്ച് കൊച്ചി; കെസിഎല്ലില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് ഉജ്ജ്വല വിജയം

കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ...

സൂപ്പര്‍ സണ്‍ഡേ ! ആവേശ ക്രിക്കറ്റ് ഞായറാഴ്ച്ച മത്സരം കാണാനെത്തിയത് 11,000 പേര്‍

കെസിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്ലം സെയ്‌ലേഴ്‌സ്- കൊച്ചി ബ്ലൂടൈഗേഴ്‌സ് മത്സരത്തിന്...

Topics

റീൽ അഡിക്ട് ആണോ? ജോലി കിട്ടും! ദിവസവും ആറ് മണിക്കൂർ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുന്നവരെ തിരഞ്ഞ് മുംബൈയിലെ കമ്പനി

ദിവസവും മണിക്കൂറുകളോളം ഇൻസ്റ്റഗ്രാം അല്ലെങ്കിൽ യൂട്യൂബിൽ സ്ക്രോൾ ചെയ്യുന്ന റീൽ അഡിക്ട്...

മാസപ്പിറവി ദൃശ്യമായി; നാളെ റബീഉൽ അവ്വൽ ഒന്ന്, നബിദിനം സെപ്തംബർ അഞ്ചിന്

റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ ദൃശ്യമായി. ഇതനുസരിച്ച് ഓഗസ്റ്റ് 25 തിങ്കളാഴ്ച...
spot_img

Related Articles

Popular Categories

spot_img